CMRL – Exalogic Case: ഇന്നറിയുമോ? മാസപ്പടി കേസിൽ പിണറായി വിജയനെതിരായ സർക്കാർ നീക്കം ഉടൻ വ്യക്തമാക്കും

CMRL - Exalogic Case: പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ തീരുമാനം എടുക്കാത്തതിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുകയേക്കാവുന്ന നിയമ തടസ്സങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു. എജിയിൽ നിന്നും അനുകൂലമായ നിലപാടാണ് സർക്കാറിന് ലഭിച്ചത്...............

CMRL - Exalogic Case: ഇന്നറിയുമോ? മാസപ്പടി കേസിൽ പിണറായി വിജയനെതിരായ സർക്കാർ നീക്കം ഉടൻ വ്യക്തമാക്കും

Pinarayi Vijayan

Published: 

20 Sep 2026 | 07:28 AM

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അന്വേഷണം വേണമെന്ന ഇഡി നിലപാടിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന. പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ സർക്കാർ തീരുമാനം എടുക്കാത്തതിനെ ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവുകയേക്കാവുന്ന നിയമ തടസ്സങ്ങളെക്കുറിച്ച് അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിയമോപദേശം തേടിയിരുന്നു. എജിയിൽ നിന്നും അനുകൂലമായ നിലപാടാണ് സർക്കാറിന് ലഭിച്ചത്. കേസെടുക്കുന്നതിൽ നിയമ തടസ്സങ്ങൾ ഇല്ല എന്നാണ് അഡ്വക്കേറ്റ് ജനറൽ നൽകിയ മറുപടി. ഈ സാഹചര്യത്തിൽ ഇനി കേസെടുക്കേണ്ടത് സർക്കാരാണ്.

യുഡിഎഫ് നേതാക്കളുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കേണ്ടി വരും….

ഏതുതരത്തിൽ കേസെടുക്കണം എങ്ങനെ അന്വേഷിക്കണം എന്ന് പൂർണമായ തീരുമാനവും സർക്കാരിന്റെ പക്കൽ ആണുള്ളത്. മാത്രമല്ല പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയാണെങ്കിൽ മാസപ്പടി ഡയറിയിൽ പേരുള്ള യുഡിഎഫ് നേതാക്കളുടെ പങ്ക് ഉൾപ്പെടെ അന്വേഷിക്കേണ്ടി വരും എന്നുള്ളതും കോൺഗ്രസിനെ ആശങ്കയിലാക്കുന്നു. പ്രധാനമായും രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവരുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വന്നിരുന്നു. അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ് റിയാസിന്റെ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇഡിയുടെ നിലപാട്.

ALSO READ:കാണാതായ അ‌ഞ്ച് വയസുകാര​ൻ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ

എന്നാൽ ആദ്യം മാസപടിയും പിന്നീട് കൈക്കൂലിയും ഇപ്പോൾ ഹവാലാ ഇടപാട് ആയും വളരുന്ന ഈ കേസ് സിപിഎമ്മിനെ ലക്ഷ്യംവെച്ച് പാർട്ടിയെ തകർക്കാനുള്ള രാഷ്ട്രീയ നീക്കം ആണെന്നാണ് സിപിഐഎം വിലയിരുത്തുന്നത്. നേതൃത്വത്തെ കേസിൽ കുടുക്കി ജനങ്ങൾക്കിടയിലുള്ള വിശ്വാസത തകർത്തു പാർട്ടിയെ പ്രതിസന്ധിയിൽ ആക്കാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് യുഡിഎഫ് സർക്കാരും കുടപിടിക്കുന്നു എന്നാണ് സിപിഎം ഇതിനെതിരെ ആരോപണം ഉയർത്തുന്നത്. പിണറായി വിജയന് എതിരായ കേസ് പാർട്ടിക്കെതിരെ ആയിട്ടുള്ള നീക്കമായാണ് കണക്കാക്കുന്നത്.

അതേസമയം സിപിഐഎം ഉയർത്തുന്ന രാഷ്ട്രീയ പ്രതിരോധത്തിന് അപ്പുറം സിഎംആർഎൽ എംഡിയുടെ ഡയറിയിൽ രമേശ് ചെന്നിത്തലയുടേയും പികെ കുഞ്ഞാലിക്കുട്ടിയുടേയും പേരുള്ളതും യുഡിഎഫ് സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. നിയമപരമായ കാര്യങ്ങൾക്കൊപ്പം രാഷ്ട്രീയമായ പ്രത്യാഘാതം കൂടി വിലയിരുത്തി കൊണ്ടായിരിക്കും സർക്കാർ പ്രതിപക്ഷത്തിനെതിരെ തീരുമാനമെടുക്കുക. യുഡിഎഫ് നേതാക്കൾ കൈപ്പറ്റിയത് ഫണ്ട് പിരിവിന്റെ ഭാഗമായുള്ള പണമാണെന്നും വീണ വിജയന്റേത് മുഖ്യമന്ത്രിയെ മറയാക്കിയുള്ള കൈക്കൂലി ആണെന്നുമാണ് സർക്കാരിന്റെ നിലവിലെ വാദം.

ENGLISH SUMMARY

Indications suggest that the government will soon make a decision regarding the Enforcement Directorate’s (ED) stance that an investigation should be conducted against Opposition Leader Pinarayi Vijayan in the ‘monthly payout’ case. Significant controversy had arisen over the government’s delay in deciding on the ED’s report, which recommended registering a case against Pinarayi Vijayan. However, the government had sought legal advice from the Advocate General concerning potential legal hurdles associated with the matter.

Loading...
Unable to load recommendations.
Follow Us
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്