Tourist Bus: ടൂറിസ്റ്റ് ബസ്സുകൾ വീണ്ടും കളറാകുന്നു? കളർ കോഡ് പുനഃപരിശോധിക്കാൻ നിർദേശം
Color Code Revision for Tourist Buses: കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഏകീകൃത കളർകോട് സംവിധാനം പുനപരിശോധിക്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ 2023ൽ വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും പരിഗണിച്ചാണ് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
കേരളത്തിലെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഏകീകൃത കളർകോട് സംവിധാനം പുനപരിശോധിക്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തിന്റെ 2023ൽ വന്ന ഓൾ ഇന്ത്യ ടൂറിസ്റ്റ് വെഹിക്കിൾസ് ചട്ടങ്ങളും വിനോദസഞ്ചാര മേഖലയിലെ ആവശ്യങ്ങളും പരിഗണിച്ചാണ് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ ഇത് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
റോഡ് സുരക്ഷാ പരിഗണിച്ച് ബസുകളിൽ സിനിമാതാരങ്ങളുടെ വലിയ ചിത്രങ്ങളും എഴുത്തുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പാടില്ല എന്ന ഉത്തരവ് ഹൈക്കോടതി ഉത്തരവ് നേരത്തെ ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് എൽ.എം.വി അല്ലാത്ത കോൺടാക്ട് വാഹനങ്ങൾക്ക് സ്റ്റേറ്റ് ട്രാൻസ്പോർട്ട് ടൂറിസ്റ്റ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയത്. പക്ഷേ കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ടൂറിസ്റ്റ് വാഹനങ്ങൾക്ക് പ്രത്യേക നിറം വേണമെന്ന് പറഞ്ഞിട്ടില്ല.
കേരളത്തിൽ പുറത്തുള്ള പോളിന്റെ പെർമിറ്റ് വാഹനങ്ങൾ ഇത്തരം നിയന്ത്രണങ്ങൾ ഇല്ലാതെ സർവീസ് നടത്തുമ്പോൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് ബസുകൾക്ക് മാത്രമായി ഏർപ്പെടുത്തിയ കളർകോട് വിനോദസഞ്ചാര ഗതാഗത മേഖലയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് പരാതികൾ ഉയർന്നിരുന്നു. കേരളത്തിലെ നിയന്ത്രണങ്ങൾ മൂലം ഉടമകൾക്ക് മറ്റു സംസ്ഥാനങ്ങളിൽ വാഹനം രജിസ്റ്റർ ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് കേരളത്തിലെ ലഭിക്കേണ്ട നികുതി വരുമാനത്തിൽ ഇടി ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഇതെല്ലാം പരിഗണിച്ചാണ് വിഷയത്തിൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയോട് സർക്കാർ പരിശോധന നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ചട്ടങ്ങളും ഹൈക്കോടതിയുടെ മുൻ ഉത്തരവുകളും പൂർണ്ണമായി പാലിച്ച് തുടർ ഉത്തരവുകൾ പുറപ്പെടുവിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. അനുകൂലമായ തീരുമാനം ഉണ്ടായാൽ കളർകോഡിൽ മാറ്റം വരുമെങ്കിലും സിനിമാ താരങ്ങളുടെ ചിത്രങ്ങളും ശ്രദ്ധ തിരിക്കുന്നത തരത്തിലുള്ള എടുത്തുകളോ വാഹനങ്ങളിൽ പതിക്കാൻ പാടില്ലെന്ന് ഹൈക്കോടതിയുടെ കർശന നിർദേശങ്ങൾ ഉറപ്പുവരുത്തി കൊണ്ടായിരിക്കണം പുതിയ നടപടികൾ എന്നും സർക്കാരിന്റെ വിജ്ഞാപനത്തിൽ പറയുന്നുണ്ട്.