AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ടു കേൾക്കാനോ പാടില്ലെന്ന് പറയാനാകുമോ? DJ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; ഹൈക്കോടതി

ഹോട്ടലിൽ മദ്യ വില്പനയ്ക്ക് എതിർപ്പില്ല ഡിജെ പാർട്ടിക്ക് മാത്രം എന്തിനാണ് നിയന്ത്രണം? ഡിജെ സംഗീതം എന്നത് ഒരു തൊഴിൽ ആണ് അത് പൊതുവത്കരിക്കരുത് എന്നും കോടതി പറഞ്ഞു. രാത്രികാലങ്ങളിലെ ജീവിതം തന്നെ നിരോധിക്കാൻ സാധിക്കുമോ എന്നും കോടതി ചോദിക്കുന്നു.അതേസമയം തന്നെ മയക്കുമരുന്നിനോട് യാതൊരു വിട്ടുവീഴ്ചയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ബാറുകളിൽ നൃത്തം ചെയ്യാനോ പാട്ടു കേൾക്കാനോ പാടില്ലെന്ന് പറയാനാകുമോ? DJ പാർട്ടികളെ മുൻവിധിയോടെ കാണാനാകില്ല; ഹൈക്കോടതി
Kerala High CourtImage Credit source: Social Media
Ashli C
Ashli C | Published: 16 Nov 2026 | 03:28 PM

കൊച്ചി: ഡിജെ പാർട്ടികളെ മുൻവിധിയോടെ കാണാൻ സാധിക്കില്ലെന്ന് ഹൈക്കോടതി. ബാറുകളിൽ നൃത്തം ചെയ്യരുത് പാട്ട് കേൾക്കരുത് എന്നൊന്നും പറയാൻ സാധിക്കില്ലല്ലോ എന്നാണ് കോടതിയുടെ ചോദ്യം. എന്തിനാണ് ഡിജെ പാർട്ടികളെ മാത്രം ലക്ഷ്യമിടുന്നതെന്നും ഡിജെ പാർട്ടികൾ എന്നാൽ മയക്കുമരുന്ന് കേന്ദ്രങ്ങൾ ആണെന്ന മുൻവിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഡിജെ പാർട്ടിക്ക് മാത്രം എന്തിനാണ് നിയന്ത്രണം?

രാത്രികാലങ്ങളിലെ ജീവിതം തന്നെ നിരോധിക്കാൻ സാധിക്കുമോ എന്നും കോടതി ചോദിക്കുന്നു.ഹോട്ടലിൽ മദ്യ വില്പനയ്ക്ക് എതിർപ്പില്ല ഡിജെ പാർട്ടിക്ക് മാത്രം എന്തിനാണ് നിയന്ത്രണം? ഡിജെ സംഗീതം എന്നത് ഒരു തൊഴിൽ ആണ് അത് പൊതുവത്കരിക്കരുത് എന്നും കോടതി പറഞ്ഞു. അതേസമയം തന്നെ മയക്കുമരുന്നിനോട് യാതൊരു വിട്ടുവീഴ്ചയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ALSO READ:ശബരിമലയിലെ കാലാവസ്ഥ എങ്ങനെ? മഴയ്ക്ക് സാധ്യതയുണ്ടോ? തീര്‍ത്ഥാടകരുടെ ശ്രദ്ധയ്ക്ക്‌

ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പോലീസിനെ വിന്യസിക്കണം

നിയമലംഘനം ഉണ്ടെങ്കിൽ അതിന് ശക്തമായ നടപടി സ്വീകരിക്കണം. ഡിജെ പാർട്ടികൾ നിരീക്ഷിക്കാൻ പോലീസിനെ വിന്യസിക്കണം എന്നും കോടതി നിർദ്ദേശം നൽകി.ഇതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സർക്കാരിനോട് നിർദ്ദേശിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഡിജെ പാർട്ടികൾ അടക്കം നിയന്ത്രണം ഏർപ്പെടുത്തിയ കൊച്ചി സിറ്റി പോലീസിന്റെ പോലീസുകൾ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ സർക്കാർ സമർപ്പിച്ച അപ്പീലിൽ വിശദവാദം കേൾക്കുന്നത് ഹൈക്കോടതിയുടെ വ്യക്തമായ ഈ നിരീക്ഷണം ഉണ്ടായത്.

ENGLISH SUMMARY

The High Court has stated that DJ parties cannot be viewed through a preconceived bias. The Court questioned whether it is even possible to prohibit dancing or listening to music in bars. Furthermore, the High Court asked why DJ parties are being specifically targeted, emphasizing that there should be no prejudice assuming that such events are necessarily hubs for drug use.The court also questioned whether it is possible to ban life during nighttime hours.

Follow Us