G Kishan Reddy : തെലുങ്കാനയിൽ നടക്കാത്ത വാഗ്ദാനങ്ങൾ കേരളത്തിൽ കോൺഗ്രസ്സ് നൽകുന്നു- ജി.കിഷൻ റെഡ്ഡി

നിരവധി വാഗ്ദാനങ്ങൾ തെലുങ്കാനയിൽ കോൺഗ്രസ്സ് നൽകിയിരുന്നെന്നും ഇവയൊന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കാർഷിക കടം എഴുതി തള്ളൽ, ഏക്കറിന് കണക്കാക്കി സാമ്പത്തിക വാഗ്ദാനം തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ ഇപ്പോഴും പാതിവഴിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 6 ഉറപ്പുകൾ നൽകി കൊണ്ടാണ് തെലുങ്കാനയിൽ അധികാരത്തിൽ എത്തിയത്. അതോടൊപ്പം 400-ൽ അധികം വാഗ്ദാനങ്ങളും അവർ ജനങ്ങൾക്ക് മുൻപിലേക്ക് വെച്ചെന്നും ഇവയൊന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

G Kishan Reddy : തെലുങ്കാനയിൽ നടക്കാത്ത വാഗ്ദാനങ്ങൾ കേരളത്തിൽ കോൺഗ്രസ്സ് നൽകുന്നു- ജി.കിഷൻ റെഡ്ഡി

ജി കിഷൻ റെഡ്ഡി

Updated On: 

26 Apr 2026 | 09:34 PM

ന്യൂഡൽഹി: തെലങ്കാനയിൽ നടക്കാത്ത വാഗ്ദാനങ്ങൾ കോൺഗ്രസ്സ് കേരളത്തിൽ പ്രഖ്യാപിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജി.കിഷൻ റെഡ്ഡി. തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ കേരള സന്ദർശനം ജനങ്ങളെ വിഢികളാക്കാൻ ആയിരുന്നെന്ന് അദ്ദേഹം പത്രക്കുറിപ്പിൽ പറയുന്നു. നിരവധി വാഗ്ദാനങ്ങൾ തെലുങ്കാനയിൽ കോൺഗ്രസ്സ് നൽകിയിരുന്നെന്നും ഇവയൊന്നും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

കാർഷിക കടം എഴുതി തള്ളൽ, ഏക്കറിന് കണക്കാക്കി സാമ്പത്തിക വാഗ്ദാനം തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ ഇപ്പോഴും പാതിവഴിയിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ്സ് 6 ഉറപ്പുകൾ നൽകി കൊണ്ടാണ് തെലുങ്കാനയിൽ അധികാരത്തിൽ എത്തിയത്. അതോടൊപ്പം 400-ൽ അധികം വാഗ്ദാനങ്ങളും അവർ ജനങ്ങൾക്ക് മുൻപിലേക്ക് വെച്ചെന്നും ഇവയൊന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷകർക്ക് ഏക്കറിന് 15000 രൂപയും, കർഷക തൊഴിലാളികൾക്ക് 12000 രൂപയുടെ സാമ്പത്തിക സഹായവും കോൺഗ്രസ്സ് പറഞ്ഞിരുന്നു. അവ നടപ്പായില്ല

ട്വീറ്റിങ്ങനെ

കർഷകർക്ക് തിരിച്ചടി

, 10 തരം വിളകൾക്ക് താങ്ങു വിലയും കോൺഗ്രസ്സിൻ്റെ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു. ഇതും നടപ്പായില്ലെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. മലയാളികൾക്ക് ഒരു കത്തായാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്. തെലുങ്കാനയിലെ സ്ഥിതിയും അതീവ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ പൊതു കടം 10 ലക്ഷം കോടിയിലേക്ക് കൂപ്പു കുത്തിക്കഴിഞ്ഞു. കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലായ്മ മൂലം പല പദ്ധതികളും പാതി വഴിയിലാണെന്നും അദ്ദേഹം തൻ്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

സർക്കാർ ജീവനക്കാരും പ്രതിസന്ധിയിൽ

സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശികയുടെ അഞ്ച് ഗഡുക്കൾ ഇപ്പോഴും നൽകാൻ ബാക്കിയാണെന്നും 2023-ലെ ശമ്പള വർധന ശുപാർശകൾ ഇപ്പോഴും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങൾ ഇപ്പോഴും പൂർത്തിയായട്ടില്ല, പെൻഷൻ പദ്ധതിയിലും പ്രതിസന്ധികൾ തുടരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കേരളം കരുതിയിരിക്കണം

ഇത്തരം വ്യാജ വാഗ്ദാനങ്ങളെ കേരളം കരുതിയിരിക്കണമെന്നും തെലങ്കാന ഒരു പാഠമാണെന്നും അദ്ദേഹം തൻ്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഇത്തം രാഷ്ട്രീയ ടൂറിസ്റ്റുകളെ കരുതിയിരിക്കണം എന്നും, വസ്തുതകളെ കൃത്യമായി വിശകലനം ചെയ്ത് സത്യം മനസ്സിലാക്കണമെന്നും അദ്ദേഹം അദ്ദേഹം തൻ്റെ കത്തിൽ കേരളത്തിലെ ജനങ്ങളോട് ആഘ്വാനം ചെയ്യുന്നു.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്