Connect To Work: മത്സര പരീക്ഷകൾക്ക് ധൈര്യമായി പഠിച്ചോളൂ, മാസം തോറും പണം അക്കൗണ്ടിലെത്തും
Connect To Work Scholarship: മാസം തോറും അക്കൗണ്ടിൽ പണം ലഭിക്കുന്നതിന് കേരള സർക്കാരിന്റെ കണക്ട് - ടു -വർക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ആകെ 12,000 രൂപയാണ് ലഭിക്കുന്നത്. കണക്ട് - ടു -വർക് സ്കോളർഷിപ്പിന്റെ വ്യവസ്ഥകൾ, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാലോ....

പ്രതീകാത്മക ചിത്രം
മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യുവാക്കൾക്ക് ഇനി ടെൻഷനില്ലാതെ പഠിക്കാം. മാസം തോറും അക്കൗണ്ടിൽ പണം ലഭിക്കുന്നതിന് കേരള സർക്കാരിന്റെ കണക്ട് – ടു -വർക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. ഒരു വർഷത്തേക്ക് പ്രതിമാസം 1,000 രൂപ, അതായത് ആകെ 12,000 രൂപയാണ് ലഭിക്കുന്നത്. കണക്ട് – ടു -വർക് സ്കോളർഷിപ്പിന്റെ വ്യവസ്ഥകൾ, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാലോ….
കണക്ട് – ടു – വർക്
സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങേകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണിത്. 18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് ഇതിൽ അപേക്ഷിക്കാം. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റാണ് പദ്ധതി നടപ്പാക്കുന്നത്. സ്കോളർഷിപ്പിന് അപേക്ഷിക്കാനായി https://eemployment.kerala.gov.in/ എന്ന പോർട്ടൽ സന്ദർശിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ടവ
18 വയസ്സ് മുതൽ 30 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
സ്കിൽ കോഴ്സുകൾ പഠിക്കുന്നവർക്കും, പി.എസ്.സി അടക്കമുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം.
ALSO READ: പ്രവാസിയാണോ? നാട്ടിൽ സംരംഭം തുടങ്ങാൻ പണം പ്രശ്നമാകില്ല
കേരളത്തിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.
കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.
അപേക്ഷ ലഭിക്കുന്ന മുൻഗണനാ ക്രമത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ് അനുവദിക്കുന്നത്.
മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാൻ പാടില്ല.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ അതിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്.
സാക്ഷ്യപത്രം സമർപ്പിക്കേണ്ടതുണ്ട്.