AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം

Cylinder Blast: നെടുമങ്ങാട് അഴീക്കോട് ഉള്ള ഹോട്ടലിൽ ആണ് സംഭവം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്.. ഹോട്ടൽ ജീവനക്കാരായ...

Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
CylinderImage Credit source: Tv9 Network
ashli
Ashli C | Published: 14 Dec 2025 11:52 AM

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. നെടുമങ്ങാട് അഴീക്കോട് ഉള്ള ഹോട്ടലിൽ ആണ് സംഭവം. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്.. ഹോട്ടൽ ജീവനക്കാരായ രാജി സിനി എന്നിവർക്കും ചായ കുടിക്കാൻ എത്തിയ നവാസ് എന്നയാൾക്കുമാണ് പരിക്കേറ്റത്. രാവിലെ ചായ ഉണ്ടാക്കുന്നതിനായി ഗ്യാസ് കത്തിച്ചപ്പോൾ ആയിരുന്നു അപകടം

ഗ്യാസ് ലീക്കായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. പരുക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മൂന്നു പേരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് സൂചന.

പാനൂരിൽ വടിവാളുമായി സിപിഐഎമ്മിന്റെ ആക്രമണം

തദ്ദേശതിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയ്ക്ക് വടിവാളുമയി പ്രതിഷേധം നടത്തി സിപിഎം പ്രവർത്തകർ. ‌ കണ്ണൂർ പാറാട് പാനൂരിൽ ആണ് ആക്രമണം നടത്തിയത്. വടിവാൾ വീശിയാണ് സിപിഐഎം ആക്രമണം നടത്തിയത്. പാറാട് ടൗണിൽ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഭവം. യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം യുഡിഎഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായി എത്തുകയായിരുന്നു. ശേഷം വീടുമുറ്റത്ത് നിർത്തിയിട്ട കാറും ബൈക്കും വെട്ടിപ്പൊളിച്ചു. അക്രമികൾ പാർട്ടി കൊടി കൊണ്ട് മുഖം മൂടിക്കൊണ്ടാണ് എത്തിയത്. വടിവാൾ വീശി ആളുകൾക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.

എൽഡിഎഫ് ഭരിച്ചിരുന്ന കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോൽവിയുടെ പശ്ചാത്തലത്തിലാണ് സംഘർഷം ഉണ്ടാക്കിയത്. സംഘർഷം നടക്കുന്നതിനിടയിൽ ഇരു പ്രവർത്തകരെയും പൊലീസ് ലാത്തി വീശി സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു. പിന്നീട് സിപിഐഎം പ്രവർത്തകർ സംഘടിച്ചെത്തുകയും വീടുകളിൽ കടന്നെത്തി വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു.