AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ

Kerala Local Body Election 2025: ശ്രീലേഖയെ പരിഗണിക്കണം എന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെയും താല്പര്യം.സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെന്നത് പരി​ഗണിച്ചാണിത്. എന്നാൽ...

Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ
Vv Rajesh, R SreelekhaImage Credit source: Facebook, Instagram
ashli
Ashli C | Published: 14 Dec 2025 11:17 AM

അപ്രതീക്ഷിതമായ ഒരു മുന്നേറ്റമാണ് തിരുവനന്തപുരത്തെ ബിജെപിക്ക് ഉണ്ടായത്. ഇനി കോർപ്പറേഷൻ മേയർ ആരാകും എന്ന സജീവമായ ചർച്ചയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കഴിഞ്ഞദിവസം മുതൽ ആർ ശ്രീലേഖ മേയർ ആകുമെന്ന് പ്രചാരണം ശക്തമായിരുന്നു എങ്കിലും ബിജെപി ചർച്ചകളിൽ കൂടുതലായി ഉയർന്നു വരുന്നത് വിവി രാജേഷിന്റെ പേരാണ്. ആർ ശ്രീലേഖയെ ഡെപ്യൂട്ടി മേയർ ആയി പരിഗണിക്കാനാണ് നീക്കം. വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന് ബിജെപി നേതൃത്വം ശ്രീലേഖയ്ക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ബിജെപി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ വിവി രാജേഷിനെ മേയർ ആക്കാൻ ആണ് സാധ്യത. അതേസമയം വിവി രാജേഷിയ സംഘടന ചുമതലകൾ വഹിക്കുന്നതിനാൽ മേയർ ചുമതല കൂടി നൽകുമോ എന്ന കാര്യത്തിൽ സംശയം ഉണ്ട്. അതിനാൽ ആദ്യഘട്ടത്തിൽ മേയർ ആയി ആർ ശ്രീലേഖയെ പരിഗണിക്കണം എന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെയും താല്പര്യം.സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെന്നത് പരി​ഗണിച്ചാണിത്. എന്നാൽ സംസ്ഥാനം നേതൃത്വം വി രാജേഷിന് അനുകൂലമായ നിലപാട് എടുക്കാൻ ആണ് കൂടുതൽ സാധ്യത. ശ്രീലേഖയുടെ പൊതുപ്രവര്‍ത്തന രംഗത്തെ പരിചയക്കുറവ് കൂടി കണക്കിലെടുക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.

തിരുവനന്തപുരത്തെ ബിജെപി നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുമെന്ന് വി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോർപ്പറേഷന്റെ വരുമാനം കൂട്ടാനുള്ള പ്രവർത്തനങ്ങൾ നടത്തും. കൂടാതെ 45 ദിവസത്തിനകം തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ എത്തിക്കും എന്നും ഉറപ്പു നൽകി. മുന്‍ ഭരണസമിതിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണവും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആകെ 101 വാര്‍ഡുകളാണുള്ളത് തിരുവനന്തപുരം കോര്‍പറേഷനില്‍ . ഇതില്‍ 50 സീറ്റുകള്‍ നേടിയാണ ബിജെപിയുടെ മിന്നും ജയം. എല്‍ഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളും നേടി. മൂന്ന് സീറ്റുകളില്‍ സ്വതന്ത്രരും വിജയിച്ചു.