AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

പോലീസ് സ്റ്റേഷന് മുന്നിൽ കാറിനകത്ത് ഇരുന്ന് പോലീസുകാരുടെ പരസ്യ മദ്യപാനം; അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി

Cops Drinking in Front of Police Station: ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. സംഭവം ചർച്ചയായതോടെ അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ് പിയും നിർദ്ദേശം നൽകി.

പോലീസ് സ്റ്റേഷന് മുന്നിൽ കാറിനകത്ത് ഇരുന്ന് പോലീസുകാരുടെ പരസ്യ മദ്യപാനം; അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി
Cops Drinking In Front Of Police Station
Sarika KP
Sarika KP | Published: 26 Jan 2026 | 09:57 PM

തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനകത്ത് ഇരുന്ന് പോലീസുകാരുടെ പരസ്യമദ്യാപനം. ആറ് ഉദ്യോഗസ്ഥരാണ് സ്വകാര്യ കാറിൽ ഇരുന്ന് മദ്യപിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. സറ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ പുറത്തായത്.

ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. സംഭവം ചർച്ചയായതോടെ അന്വേഷണം ആവശ്യപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ് പിയും നിർദ്ദേശം നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.

Also Read:എറണാകുളം-കായംകുളം എക്സ്പ്രസ് മെമുവിന് കോട്ടയം ജില്ലയിൽ പുതിയ സ്റ്റോപ്പ്; ഇനി കാര്യങ്ങൾ എളുപ്പമായി

മദ്യപിച്ചതിനു ശേഷം ഈ വാഹനത്തിൽ തന്നെ വിവാഹ സല്‍ക്കാരത്തിനായി പോയത്. മദ്യപാനത്തിനും വിവാഹസല്‍ക്കാരത്തിനും ശേഷം വീണ്ടും ഇവര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചതായും ആരോപണം ഉണ്ട്.