AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal: മോഹൻലാൽ നടത്തുന്ന ഒളിഞ്ഞുനോട്ട പരിപാടി, മറ്റുള്ളവരുടെ വസ്ത്രം ,അവർ ഉറങ്ങിയോ എന്നൊക്കെ…; വിമർശനവുമായി യു പ്രതിഭ

U Prathibha against Mohanlal: മറ്റുള്ളവർ ഇറുകിയ വസ്ത്രം ആണോ ധരിച്ചത് അവർ ഉറങ്ങിയോ എന്നൊക്കെ ഒളിഞ്ഞു നോക്കുന്നതാണ് ആ പരിപാടിയെന്നും യു പ്രതിഭ

Mohanlal: മോഹൻലാൽ നടത്തുന്ന ഒളിഞ്ഞുനോട്ട പരിപാടി, മറ്റുള്ളവരുടെ വസ്ത്രം ,അവർ ഉറങ്ങിയോ എന്നൊക്കെ…; വിമർശനവുമായി യു പ്രതിഭ
Mohanlal (8)Image Credit source: Social Media
ashli
Ashli C | Published: 10 Oct 2025 13:45 PM

ആലപ്പുഴ: നടൻ മോഹൻലാൽ അവതാരകനായ പ്രമുഖ ടിവി ഷോ പരിപാടിക്കെതിരെ വിവാദ പരാമർശവുമായി സിപിഐഎം എംഎൽഎ യു പ്രതിഭ. മോഹൻലാൽ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ടെന്നും മറ്റുള്ളവർ ഇറുകിയ വസ്ത്രം ആണോ ധരിച്ചത് അവർ ഉറങ്ങിയോ എന്നൊക്കെ ഒളിഞ്ഞു നോക്കുന്നതാണ് ആ പരിപാടിയെന്നും യു പ്രതിഭ.

ഒരു അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നതെന്നും യു പ്രതിഭ വിമർശിച്ചു. അതേസമയം ചില വിവാദ പരാമർശങ്ങളും സിപിഐഎം എംഎൽഎ നടത്തി. നാട്ടിൽ ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെയാണ് ഉദ്ഘാടനങ്ങൾക്ക് വേണ്ടതെന്നും. തുണി ഉടുക്കാത്ത താരം വന്നാൽ എല്ലാവരും അങ്ങോട്ട് ഇടിച്ചുകയറുകയാണെന്നും പ്രതിഭ പറഞ്ഞു. കഴിഞ്ഞദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് എംഎൽഎയുടെ വിവാദ പരാമർശങ്ങൾ.

അത് നിർത്താൻ പറയണമെന്നും അവരോട് തുണിയുടുത്ത് വരാൻ ആവശ്യപ്പെടണമെന്നും പ്രതിഭ വ്യക്തമാക്കി. ഇനി ഇത് സദാചാരം ആണെന്നും പറഞ്ഞ് ആരും തന്നെ തന്റെ നേരെ വരേണ്ടതില്ലെന്നും പ്രതിഭ. മാന്യമായ തരത്തിൽ വസ്ത്രം ധരിക്കുകയാണ് വേണ്ടത് തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ജനാധിപത്യത്തിൽ വരേണ്ടത് താര രാജാക്കന്മാർ അല്ല ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പച്ച മനുഷ്യരാണെന്നും, അത് ധൈര്യത്തോടെ പറയാൻ നമ്മൾ തയ്യാറാവണമെന്നും പ്രതിഭ ചടങ്ങിൽ പറഞ്ഞു.

(Summary: CPI(M) MLA U Pratibha has made a controversial remark against a popular TV show hosted by actor Mohanlal. U Pratibha alleged that there is a sneak peek show hosted by Mohanlal and that the show is about sneak peeks to see if others are wearing tight clothes or if they are sleeping.)