AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

G Sudhakaran: ‘ഭാവന കലർത്തി പറഞ്ഞതാണ്, കള്ളവോട്ട് ചെയ്തിട്ടില്ല, ബാലറ്റും തുറന്ന് നോക്കിയിട്ടില്ല’; ജി സുധാകരൻ

CPM leader G Sudhakaran: പോസ്റ്റൽ ബാലറ്റ്‌ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ ജി സുധാകരനെതിരെ കേസെടുക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി അദ്ദേഹം രം​ഗത്തെത്തിയിരിക്കുന്നത്.

G Sudhakaran: ‘ഭാവന കലർത്തി പറഞ്ഞതാണ്, കള്ളവോട്ട് ചെയ്തിട്ടില്ല, ബാലറ്റും തുറന്ന് നോക്കിയിട്ടില്ല’; ജി സുധാകരൻ
G SudhakaranImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 16 May 2025 07:09 AM

ആലപ്പുഴ: വിവാദങ്ങൾക്ക് പിന്നാലെ താൻ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. കടക്കരപ്പള്ളിയിൽ സിപിഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയപാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജി സുധാകരൻ വിവാധ പ്രസ്താവന പിൻവലിച്ചത്.

‘‘ഞാൻ കള്ളവോട്ട് ചെയ്യാൻ ആരെയും ഇന്നുവരെ പ്രേരിപ്പിച്ചിട്ടില്ല. എൻജിഒ സമ്മേളനത്തിന്റെ ഭാഗമായി വേദിയിലെത്തിയപ്പോൾ സംഘടനയുടെ ഭാഗമായി വോട്ടു ലഭിക്കുന്നില്ലെന്ന കാര്യം തൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഒരു നേതാവാണ് ഇക്കാര്യം സൂചിപ്പിച്ചത്. അതിന് മുന്നറിയിപ്പെന്നോണം ആണ് ഞാൻ അക്കാര്യം പറഞ്ഞത്.

വാദങ്ങളും വിവാദങ്ങളും ചർച്ച ചെയ്യണം. 20 വർഷമായി എംഎൽഎ ആയിരുന്ന ആളാണ് താൻ. എന്നാൽ അന്ന് പോലും ആർക്കും വോട്ടിനു വേണ്ടി പണം നൽകിയിട്ടില്ല. അന്വേഷിക്കാൻ വന്ന ഉദ്യോഗസ്ഥനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്’’ – ജി സുധാകരൻ പറഞ്ഞു. അതേസമയം പോസ്റ്റൽ ബാലറ്റ്‌ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ ജി സുധാകരനെതിരെ കേസെടുക്കുമെന്ന് ഇന്നലെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് വിശദീകരണവുമായി അദ്ദേഹം രം​ഗത്തെത്തിയിരിക്കുന്നത്.

വെളിപ്പെടുത്തലിന് പിന്നാലെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നിർദ്ദേശം നൽകുകയായിരുന്നു. സുധാകരന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ള വിഷയമാണെന്നാണ് അദ്ദേഹം ചൂണ്ടികാട്ടി. ആലപ്പുഴയിൽ എൻജിഒ യൂണിയൻ പൂർവകാല നേതാക്കളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുധാകരൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.

1989ഇൽ കെ വി ദേവദാസ് ആലപ്പുഴയിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്നായിരുന്നു സുധാകരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കേസെടുത്താലും തനിക്ക് കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. 1989ലെ തിരഞ്ഞെടുപ്പിൽ സുധാകരനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി.