AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

CPM Policy Change: നയമാറ്റം, മനംമാറ്റം! പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് സിപിഎം; ‘പിപിപി’ മാതൃകയോട് യോജിച്ച് പാര്‍ട്ടി

CPIM Makes Policy Changes: പുനരുദ്ധാരണത്തിന് കഴിയാത്ത പൊതുമേഖല സ്ഥാപനങ്ങളില്‍ 'പിപിപി' പുനക്രമീകരിക്കുന്നതിനുള്ള സാധ്യത ആരായാമെന്ന് നയരേഖ. താല്‍പര്യമുള്ളവര്‍ക്ക് നടത്തിക്കൊണ്ടുപോകുന്നതിനായി കരാറില്‍ നിബന്ധനകളോട് ഏര്‍പ്പെടാവുന്നത് പരിശോധിക്കാമെന്നും നയരേഖയില്‍. ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റാനുള്ള മാര്‍ഗമെന്ന നിലയിലാണ് നിലപാട് മാറ്റം

CPM Policy Change: നയമാറ്റം, മനംമാറ്റം! പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തത്തിന് സിപിഎം; ‘പിപിപി’ മാതൃകയോട് യോജിച്ച് പാര്‍ട്ടി
എകെജി സെന്റര്‍ Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 08 Mar 2025 06:19 AM

പൊതുമേഖലയില്‍ ‘പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ്’ (പിപിപി) മോഡലിനോട് യോജിച്ച് സിപിഎം. പൊതുമേഖലയില്‍ ‘പൊതു സ്വകാര്യ പങ്കാളിത്തം’ നടപ്പാക്കുന്നത് അടക്കമുള്ള നിലപാട് മാറ്റത്തിനാണ് കൊല്ലത്ത് നടക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം സാക്ഷിയാകുന്നത്. പൊതുമേഖലയില്‍ പിപിപി മോഡലില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ലാഭകരമല്ലാത്ത സ്ഥാപനങ്ങളില്‍ പിപിപി സാധ്യത ആരായാമെന്നാണ് സിപിഎമ്മിന്റെ പുതിയ നിലപാട്.

ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ കരകയറ്റാനുള്ള മാര്‍ഗമെന്ന നിലയിലാണ് സിപിഎം പുതിയ നിലപാടിനെ കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍’ എന്ന നയരേഖയിലാണ് സ്വകാര്യ നിക്ഷേപത്തോട് ഇതുവരെ എതിര്‍ത്ത പാര്‍ട്ടിയുടെ നിലപാട് മാറ്റം വ്യക്തമാകുന്നത്.

ഒരുതരത്തിലുമുള്ള പുനരുദ്ധാരണത്തിന് കഴിയാത്ത പൊതുമേഖല സ്ഥാപനങ്ങളില്‍ ‘പിപിപി’ പുനക്രമീകരിക്കുന്നതിനുള്ള സാധ്യത ആരായാമെന്ന് നയരേഖയില്‍ പറയുന്നു. താല്‍പര്യമുള്ളവര്‍ക്ക് നടത്തിക്കൊണ്ടുപോകുന്നതിനായി കരാറില്‍ നിബന്ധനകളോട് ഏര്‍പ്പെടാവുന്നത് പരിശോധിക്കാമെന്നും നയരേഖ വ്യക്തമാക്കുന്നു.

Read Also : M. V. Govindan: കൊല്ലത്തെ സമ്മേളനത്തില്‍ മുകേഷില്ല; എവിടെ പോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; ‘നിങ്ങള്‍ നോക്കിയിട്ട്’ പറയൂവെന്ന്‌ എം.വി. ഗോവിന്ദന്‍

നിലവില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 54 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തിലുള്ളത് ഇരുപതെണ്ണം മാത്രമാണെന്നാണ് റിപ്പോര്‍ട്ട്. ബാക്കി 34 സ്ഥാപനങ്ങളുടെ പുനരുജ്ജീവനമാണ് നിലപാട് മാറ്റത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. വ്യാവസായിക മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് മികച്ച രീതിയില്‍ സ്വകാര്യ മൂലധനം എത്തിക്കുകയെന്നതാണ് മറ്റൊരു ലക്ഷ്യം.

എന്നാല്‍, സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നിലപാടും സിപിഎം സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രസമ്പത്ത് സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതുന്നുവെന്നാണ് പ്രമേയത്തിലെ വിമര്‍ശനം. കൊളോണിയല്‍ കാലത്തെ നാണിപ്പിക്കുംവിധമാണ് ഇതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.