5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

CSR Fund Scam: പാതിവിലത്തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

Scooter Scam Case: കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നിലവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 37 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

CSR Fund Scam: പാതിവിലത്തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
Csr Fund Scam
shiji-mk
Shiji M K | Updated On: 10 Feb 2025 15:14 PM

തിരുവനന്തപുരം: പാതിവിലത്തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. സിഎസ്ആര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 34 കേസുകളുടെ അന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നിലവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 37 കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

അനന്തുകൃഷ്ണന്‍, സായിഗ്രാം ഗ്ലോബല്‍ ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാര്‍, ഹൈക്കോടതി മുന്‍ ജഡ്ജി സി എന്‍ രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് വലിയ തുക നല്‍കിയതായും ഇവരുടെ പേരുകള്‍ ഉടന്‍ പുറത്തുവിടുമെന്നും പ്രതി അനന്തുകൃഷ്ണന്‍ തെളിവെടുപ്പിനിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തട്ടിപ്പ് നടത്തുന്നതിനായി എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുന്നതിന് നിര്‍ദേശം നല്‍കിയത് സായി ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെഎന്‍ ആനന്ദകുമാര്‍ ആണെന്നും അനന്തു പറഞ്ഞു.

മാത്രമല്ല ആനന്ദ കുമാറിന് താന്‍ പണം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിട്ടാണ് താന്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎന്‍ രാധാകൃഷ്ണനെ കണ്ടതെന്നും അനന്തു പോലീസിനോട് പറഞ്ഞു. പൊന്നുരുന്നിയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓപീസിലും അനന്തു താമസിച്ചിരുന്ന കലൂരിലെ വില്ലയിലും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പനമ്പിള്ളി നഗറിലെ ബീ വെന്‍ച്വര്‍സ് എന്ന സ്ഥാപനത്തിലും ഹൈക്കോടതിക്ക് സമീപമുള്ള അശോക ഫ്‌ളാറ്റിലും പോലീസ് അനന്തുവിനെ എത്തിച്ചിരുന്നു.

Also Read: Scooter Scam Case: പാതിവില തട്ടിപ്പ്; റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ പ്രതിചേർത്ത് പോലീസ്

സ്ത്രീകള്‍ക്ക് പകുതിവിലയ്ക്ക് സ്‌കൂട്ടര്‍, ലാപ്‌ടോപ്പ്, തയ്യല്‍ മെഷീനുകള്‍ എന്നിവ നല്‍കാമെന്ന് പറഞ്ഞായിരുന്നു സംഘം തട്ടിപ്പ് നടത്തിയിരുന്നത്. 40,000 മുതല്‍ 60,000 രൂപ വരെയാണ് ഇവര്‍ ഓരോരുത്തരില്‍ നിന്നായി തട്ടിയെടുത്തത്.