Cusat Joint Registrar Death: കുസാറ്റ് ജോയിന്റ് രജിസ്ട്രാറിനെ ക്വാർട്ടേഴ്സിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
Cusat Joint Registrar Death: ടിബി മുഹമ്മദ് സലീമിനെ ഷോക്കേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ കണ്ടെത്തി. 54 വയസ്സായിരുന്നു. കളമശ്ശേരി കുസാറ്റ് ക്യാമ്പസിന് സമീപത്തുള്ള അദ്ദേഹത്തിന്റെ കോട്ടേഴ്സിലായിരുന്നു ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്.ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം അതിനോടകം തന്നെ സംഭവിച്ചിരുന്നു........
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സൽവകലാശാല ( കുസാറ്റ്) ജോയിന്റ് രജിസ്റ്റർ ടിബി മുഹമ്മദ് സലീമിനെ ഷോക്കേറ്റ് മരിച്ച നിലയിൽ അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിൽ കണ്ടെത്തി. 54 വയസ്സായിരുന്നു. കളമശ്ശേരി കുസാറ്റ് ക്യാമ്പസിന് സമീപത്തുള്ള അദ്ദേഹത്തിന്റെ കോട്ടേഴ്സിലായിരുന്നു ഷോക്കേറ്റ നിലയിൽ കണ്ടെത്തിയത്.
ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം അതിനോടകം തന്നെ സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.ഭാര്യ: ഷിനു സലിം. മക്കള്: ഹനീന, ഹാനിയ, സന.
കാസർഗോഡ് വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങൾ മരിച്ചു
കാസർഗോഡ് ആദൂരിൽ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് സഹോദരങ്ങൾ മരിച്ചു. ആദൂർ പിഎച്ച്‌സിക്ക് സമീപം താമസിക്കുന്ന അബൂബക്കർ മക്കളായ മുസമ്മിൽ,മുൻസിർ എന്നിവരാണ് മരിച്ചത്. പതിനാലും പത്തും വയസ്സുള്ള കുട്ടികളായിരുന്നു. വീട്ടിൽ കളിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന ഒൻപതു വയസ്സുള്ള ഒരു കുട്ടിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. കൂടാതെ മുഹമ്മദ് വാഹിഷിന് എന്ന കുട്ടിക്കും പരിക്ക് പറ്റിയിട്ടുണ്ട്. കുട്ടികൾ പുറത്തിറങ്ങിയ സമയത്താണ് മതിൽ ഇടിഞ്ഞുവീണത്.
ALSO READ:ഇടവിട്ട് പെരുമഴ, കൂടെ ശക്തമായ കാറ്റും; ഓറഞ്ച് അലർട്ട് മൂന്നിടത്ത്, ഇന്നത്തെ കാലാവസ്ഥ
ഇവരുടെ ശരീരത്തിലേക്ക് കല്ലുകൾ വീണു ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുസമ്മിലിനെയും മുൻസിറിനെയും രക്ഷിക്കാൻ സാധിച്ചില്ല. അതേസമയം ശക്തമായ മഴയെ തുടർന്നാണ് മതിൽ ഇടിഞ്ഞു വീണത് എന്നാണ് സൂചന. മാത്രമല്ല ഈ പ്രദേശത്ത് കുട്ടികൾ അവധിക്കാലത്തെ ചെറിയ രീതിയിലുള്ള കച്ചവടങ്ങൾ നടത്താറുണ്ടായിരുന്നു എന്നും റിപ്പോർട്ട്. അത്തരത്തിൽ കച്ചവടം നടത്തിയ സമയത്താണ് അപകടം ഉണ്ടായിരുന്നതാണ് സൂചന. സമീപത്തെ ബസ് സ്റ്റോപ്പ് അടക്കം തകർന്നു വീണതായും റിപ്പോർട്ട്.
ENGLISH SUMMARY
Cochin University of Science and Technology (CUSAT) Joint Registrar TB Muhammed Saleem was found dead of shock in his quarters. He was 54 years old. He was found dead of shock in his quarters near the CUSAT campus in Kalamassery.Although he was immediately taken to a nearby hospital, he had already died.