AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും വസ്ത്രവും പോലും എടുക്കാൻ സമ്മതിച്ചില്ല

Daughter Throws Elderly Mother Out of Home: സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Crime News: തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും വസ്ത്രവും പോലും എടുക്കാൻ സമ്മതിച്ചില്ല
Crime News
Sarika KP
Sarika KP | Published: 29 Jan 2026 | 06:44 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. ഇടവിളാകത്ത് സ്വദേശി 70 വയസ്സുള്ള സലീലയെ ആണ് മകൾ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പോലീസുമെല്ലാം സ്ഥലത്തെത്തി ​ഗേറ്റ് തുറന്ന് അമ്മയെ അകത്ത് കയറ്റാൻ ആവശ്യപ്പെട്ടെങ്കിലും സജ തയ്യാറായിട്ടില്ല.

രാത്രി ധരിക്കാനുള്ള വസ്ത്രങ്ങളും മരുന്നും വസ്ത്രവും എടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും ഇവർ ​ഗേറ്റ് തുറന്നില്ല. അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം മകൾ നിരന്തരമായി തന്നെ ഉപ​ദ്രവിക്കാറുണ്ടെന്ന് അമ്മ സലീല പറയുന്നു. വസ്ത്രങ്ങൾ അഴിച്ചു കളയുകയും, ദേഹത്ത് മൂത്രം ഒഴിക്കാറുണ്ടെന്നും പലതവണ കൊല്ലാൻ ശ്രമിച്ചതായും സലീല പറയുന്നുണ്ട്.

Also Read:വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്ക് ആശ്വാസം; 18.75 കോടിയുടെ കടങ്ങൾ സർക്കാർ എഴുതിത്തള്ളും

സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.