Kerala Weather Update: കൊടുവെയിലിൽ തളരും, ഇന്ന് മഴയുണ്ടോ? കാലാവസ്ഥ ഇങ്ങനെ…
Kerala Weather Update January 29: വേനൽ വരവറിയിച്ചതോടെ ജലക്ഷാമവും രൂക്ഷമാവുകയാണ്. വിവിധ പ്രദേശങ്ങളിലെ ജലസ്രോതസുകൾ വറ്റിവരണ്ടു. ചെറുതും വലുതുമായ തോടുകൾ മിക്കതും വറ്റി. പൊതുപൈപ്പിലും വെള്ളം മുടങ്ങുന്നുണ്ട്.
തിരുവനന്തപുരം: കേരളം ഇനി കൊടുംചൂടിൽ വലയുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലായി നേരിയ മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ ഇന്ന് മത്സത്തൊഴിലാളികൾക്കൊഴികെ പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
വേനൽ വരവറിയിച്ചതോടെ ജലക്ഷാമവും രൂക്ഷമാവുകയാണ്. വിവിധ പ്രദേശങ്ങളിലെ ജലസ്രോതസുകൾ വറ്റിവരണ്ടു. ചെറുതും വലുതുമായ തോടുകൾ മിക്കതും വറ്റി. പൊതുപൈപ്പിലും വെള്ളം മുടങ്ങുന്നുണ്ട്. തൃശൂരും പാലക്കാടുമെല്ലാം കടുത്ത പൊടിക്കാറ്റും വരൾച്ചയുമാണ് അനുഭവപ്പെടുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ജനുവരി 29: തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ജനുവരി 30: കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
വേനൽക്കാല മുൻകരുതലുകൾ
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. സംഭാരം, ഇളനീർ, നാരങ്ങ വെള്ളം എന്നിവ ശീലമാക്കാം.
അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. ഇത് സൂര്യാതപം തടയാൻ സഹായിക്കും.
എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളും ജലാംശം കൂടുതലുള്ള പഴങ്ങളും (തണ്ണിമത്തൻ, വെള്ളരിക്ക തുടങ്ങിയവ) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.