Crime News: തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ; മരുന്നും വസ്ത്രവും പോലും എടുക്കാൻ സമ്മതിച്ചില്ല
Daughter Throws Elderly Mother Out of Home: സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Crime News
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൃദ്ധമാതാവിനെ വീട്ടിൽ നിന്ന് പുറത്താക്കി മകൾ. ഇടവിളാകത്ത് സ്വദേശി 70 വയസ്സുള്ള സലീലയെ ആണ് മകൾ സജ വീട്ടിൽ നിന്ന് പുറത്താക്കിയത്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പോലീസുമെല്ലാം സ്ഥലത്തെത്തി ഗേറ്റ് തുറന്ന് അമ്മയെ അകത്ത് കയറ്റാൻ ആവശ്യപ്പെട്ടെങ്കിലും സജ തയ്യാറായിട്ടില്ല.
രാത്രി ധരിക്കാനുള്ള വസ്ത്രങ്ങളും മരുന്നും വസ്ത്രവും എടുക്കാനുണ്ടെന്ന് പറഞ്ഞിട്ടും ഇവർ ഗേറ്റ് തുറന്നില്ല. അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം മകൾ നിരന്തരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ സലീല പറയുന്നു. വസ്ത്രങ്ങൾ അഴിച്ചു കളയുകയും, ദേഹത്ത് മൂത്രം ഒഴിക്കാറുണ്ടെന്നും പലതവണ കൊല്ലാൻ ശ്രമിച്ചതായും സലീല പറയുന്നുണ്ട്.
Also Read:വയനാട് മുണ്ടക്കൈ ദുരന്തബാധിതർക്ക് ആശ്വാസം; 18.75 കോടിയുടെ കടങ്ങൾ സർക്കാർ എഴുതിത്തള്ളും
സലീലയെ ആക്രമിച്ച കേസിൽ മകളുടെ ഭർത്താവിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.