AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi: രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി; ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസ്

Case Against Printu Mahadev: ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസെടുത്ത് പോലീസ്. രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയതിനാണ് കേസ്.

Rahul Gandhi: രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി; ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസ്
പ്രിൻ്റു മഹാദേവ്Image Credit source: Printu Mahadev Facebook
abdul-basith
Abdul Basith | Published: 30 Sep 2025 07:02 AM

രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബിജെപി നേതാവ് പ്രിൻ്റു മഹാദേവിനെതിരെ കേസ്. ചാനൽ ചർച്ചക്കിടെ നടന്ന സംഭവത്തിലാണ് ബിജെപി എറണാകുളം മേഖല സെക്രട്ടറിയായ പ്രിൻ്റുവിനെതിരെ പേരാമംഗലം പോലീസ് കേസെടുത്തത്. ഡിസിസി സെക്രട്ടറി സിസി ശ്രീകുമാറിൻ്റെ പരാതിയിലാണ് കേസ്.

കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രിൻ്റുവിനെതിരെ പോലീസ് കേസെടുത്തത്. പേരാമംഗലം ദുർഗാവിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ പ്രിൻ്റു സെപ്തംബർ 26 നാണ് രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി മുഴക്കിയത്. ന്യൂസ് 18 നടത്തിയ ചാനൽ ചർച്ചക്കിടെയായിരുന്നു സംഭവം. ‘ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭങ്ങളെപ്പോലെ, അങ്ങനെ ഒരു മോഹവുമായി രാഹുൽ ഗാന്ധി ഇറങ്ങിത്തിരിച്ചാൽ രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വരെ വെടിയുണ്ട വീഴും’ എന്നായിരുന്നു പ്രിൻ്റുവിൻ്റെ വെല്ലുവിളി. ഇതിനെ കോൺഗ്രസ് പ്രതിനിധി ചോദ്യം ചെയ്തപ്പോൾ ‘ജനങ്ങളെ തെരുവിലിറക്കി ഈ സർക്കാരിനെതിരെ വന്നുകഴിഞ്ഞാൽ വെടിവെക്കും’ എന്നായിരുന്നു പ്രിൻ്റുവിൻ്റെ മറുപടി.

Also Read: Bharat Bandh: ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ്; കേരളത്തെ എങ്ങനെ ബാധിക്കും?

സംഭവത്തിൽ ഈ മാസം 29ന് പ്രിൻ്റുവിൻ്റെ പേരാമംഗലത്തെ വീട്ടിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പ്രിൻ്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ കമ്മറ്റി പ്രസിഡൻ്റ് ഹരീഷ് മോഹൻ വിദ്യാഭ്യാസ മന്ത്രിക്ക് ഇ മെയിൽ അയച്ചു. ഒരു അധ്യാപകനെന്ന നിലയിൽ പ്രിൻ്റുവിൻ്റെ പ്രവൃത്തികൾ സമൂഹത്തിൽ വെറുപ്പും ഹിംസാപ്രവണതതും വളർത്തുമെന്ന് ഇമെയിലിൽ പറയുന്നു. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ടയാളാണ് അധ്യാപകർ. അങ്ങനെ ഒരാളുടെ ഇത്തരം പെരുമാറ്റം വിദ്യാഭ്യാസരംഗത്തിൻ്റെ മാന്യതയും അധ്യാപകധർമവും തകർക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രിൻ്റുവിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആവശ്യം.