AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Aravana: അഞ്ച് കോടിയുടെ ആറര ലക്ഷം അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

വില്പന തടഞ്ഞ ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്.

Sabarimala Aravana: അഞ്ച് കോടിയുടെ ആറര ലക്ഷം അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌
ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് ദേവസ്വം ബോർഡ്‌ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
Neethu Vijayan
Neethu Vijayan | Published: 18 May 2024 | 09:56 AM

പത്തനംതിട്ട: ഏലക്കയിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഹൈകോടതി വില്പന തടഞ്ഞ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌. അഞ്ച് കോടിയുടെ ആറര ലക്ഷം അരവണ നശിപ്പിക്കാനാണ് ദേവസ്വം ബോർഡ്‌ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

വില്പന തടഞ്ഞ ആറര ലക്ഷത്തിൽ അധികം ടിൻ അരവണയാണ് ശബരിമല സന്നിധാനത്തെ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. അരവണ ശാസ്ത്രീയമായി നശിപ്പിക്കാനാണ് ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്.

വന്യമൃ​ഗങ്ങൾ ഉള്ളതിനാൽ പമ്പയ്ക്ക് പുറത്ത് എത്തിച്ച് നശിപ്പിക്കണമെന്നത് ഏറെ വെല്ലുവിളിയാണ്. അരവണ ടിന്നുകളിൽ അയ്യപ്പന്റെ ചിത്രം ഉള്ളതിനാൽ വിശ്വാസത്തിനു മുറിവ് ഏല്പ്പ്പിക്കാത്ത രീതിയിൽ നശിപ്പിക്കണം എന്നതും ടെൻഡർ നോട്ടീസിൽ ദേവസ്വം ബോർഡ്‌ വ്യക്തമാക്കുന്നുണ്ട്.

ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം അരവണ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ആകെ 6,65,127 ടിന്നുകളാണ് ​ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നത്. 21-ാം തീയ്യതി വൈകുന്നേരം വരെയാണ് ടെണ്ടർ സമ‍ർപ്പിക്കാനുള്ള സമയം.

കരാർ ലഭിച്ചാൽ 45 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ശാസ്ത്രീയ വൈദ​ഗ്ദ്യമുള്ള സ്ഥാപനങ്ങളിൽ നിന്നാണ് തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ് താത്പര്യപത്രം ക്ഷണിച്ചത്. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

അരവണ വളമാക്കി മാറ്റാൻ താൽപര്യമറിയിച്ച് ചില കമ്പനികൾ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. സർക്കാർ മുൻകൈ എടുത്ത് ദേവസ്വം ബോ‍ർഡുമായി ആലോചിച്ച് ശാത്രീയമായി നശിപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിലാണ് അരവണയിൽ ഉപയോഗിച്ചത് കീടനാശിനി കലർന്ന ഏലക്കയാണെന്ന് റിപ്പോർട്ട് പുറത്തുവന്നത്. ഹൈക്കോടതി ഇടപെടലിൽ തുടർന്ന് വിൽപ്പന നിർത്തിവച്ചിരുന്നു. ഇതേ തുടർന്ന് അഞ്ചു കോടിയിലധികം രൂപയുടെ നഷ്ടം ബോ‍ർഡിന് വന്നു.

 

 

 

 

 

 

 

Follow Us