Kerala Domestic violence: നമ്മുടെ പെൺമക്കൾ ഭർതൃവീട്ടിൽ സുരക്ഷിതരാണോ? : കേരളത്തിൽ ഗാർഹിക പീഡനത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളും കാരണങ്ങളും
Domestic Violence Rate in Kerala: എറണാകുളത്തെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 300 അധികം ഗാർഹിക പീഡനക്കേസുകൾ പ്രാദേശിക തലത്തിൽ റിപ്പോർട്ട് ചെയ്തതായി വെളിപ്പെടുത്തി. ഈ കേസുകളിൽ 1692 പേർക്ക് താൽക്കാലിക അഭയം നൽകിയതായും ഇവർ പറയുന്നു.

Domestic Violence Kerala
തിരുവനന്തപുരം: കേരളത്തിൽ ഗാർഹിക പീഡനം ഒരു പ്രധാന സാമൂഹിക പ്രശ്നമായി തുടരുന്നു. 2023, 2024, 2025 വർഷങ്ങളിലെ ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കാര്യമായ കുറവുണ്ടായിട്ടില്ല എന്നാണ്. ദേശീയ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരത കാരണം ഇപ്പോഴും സ്ത്രീകൾക്ക് എതിരെ അതിക്രമം ഉണ്ട്.
സമീപകാല കണക്കുകൾ…
കേരള പോലീസ് പുറത്തുവിട്ട കണക്ക് പ്രകാരം ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരത മൂലം ഉണ്ടാകുന്ന കേസുകളുടെ വിഭാഗത്തിൽ 2023 ൽ 4710 കേസുകളും 2024 ൽ 4515 കേസുകളും ഈ വർഷം ഇതുവരെ 1828 കേസുകളും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് ഗാർഹിക പീഡന കേസുകൾ ഉയർന്നു തോതിൽ ഇപ്പോഴും തുടരുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു.
സ്ത്രീധന മരണങ്ങളുടെ കാര്യത്തിലും ആശങ്കയുണ്ട്. 2023 ൽ 8 സ്ത്രീധന മരണങ്ങളും 2024 ൽ 3 സ്ത്രീധന മരണങ്ങളും റിപ്പോർട്ട് ചെയ്തപ്പോൾ ഈവർഷം മെയ് വരെ മൂന്ന് സ്ത്രീധന മരണങ്ങൾ ആണ് ഉണ്ടായിട്ടുള്ളത്.
ഈ കണക്കുകൾ ഗാർഹിക പീഡനത്തിന്റെ ഏറ്റവും ക്രൂരമായ രൂപം ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതിന്റെ സൂചന നൽകുന്നു. എറണാകുളത്തെ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 300 അധികം ഗാർഹിക പീഡനക്കേസുകൾ പ്രാദേശിക തലത്തിൽ റിപ്പോർട്ട് ചെയ്തതായി വെളിപ്പെടുത്തി. ഈ കേസുകളിൽ 1692 പേർക്ക് താൽക്കാലിക അഭയം നൽകിയതായും ഇവർ പറയുന്നു.
പ്രധാന കാരണങ്ങൾ
- മദ്യപാനവും ലഹരിവസ്തുക്കളുടെ ദുരുപയോഗവുമാണ് ഇതിൽ പ്രധാനം. ഗാർഹിക പീഡനത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി തുടർച്ചയായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. മദ്യലഹരിയിൽ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞവർഷം 120 ശതമാനം വർദ്ധിച്ചതായി രേഖപ്പെടുത്തുന്നു.
- സാമ്പത്തിക ബുദ്ധിമുട്ടുകളും തർക്കങ്ങളും പലപ്പോഴും ഗാർഹിക പീഡനത്തിലേക്ക് നയിക്കാറുണ്ട്
- നിയമവിരുദ്ധമായും സ്ത്രീധനം സംബന്ധിച്ച ആവശ്യങ്ങളും തർക്കങ്ങളും പലപ്പോഴും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് കാരണമാകുന്നു.
- ലിംഗ അസമത്വം നിലനിൽക്കുന്നതും സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായ സാമൂഹ്യ സാഹചര്യങ്ങൾ ഗാർഹിക കളമൊരുക്കുന്നുണ്ട്.
- മാനസികാരോഗ്യ പ്രശ്നങ്ങളും അക്രമാസക്തമായ സ്വഭാവവും ഇത്തരം പ്രശ്നങ്ങളുടെ തോത് കൂട്ടുന്നതായും റിപ്പോർട്ടുകൾ കാണിക്കുന്നു.
സഹായവും പിന്തുണയും
ഗാർഹിക പീഡനം അനുഭവിക്കുന്നവർക്ക് സഹായം ലഭ്യമാക്കാൻ കേരളത്തിൽ വിവിധ സംവിധാനങ്ങൾ ഉണ്ട്. മിത്ര 181 വനിതാ ഹെൽപ്പ് ലൈൻ, വനിതാ ഹെൽപ്പ് ലൈൻ -9995399953, സ്നേഹിത ജെൻഡർ ഹെൽപ് ഡസ്കുകൾ, ദേശീയ നിയമ സേവന അതോറിറ്റി ഹെൽപ്പ് ലൈൻ എന്നിവ വഴി കൗൺസിലിംഗ് നിയമസഹായം സുരക്ഷിതമായ അഭയം തുടങ്ങിയവ ലഭ്യമാണ്.