Kerala Weather Update: മഴ ഒഴിയുന്നോ… അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം ഇങ്ങനെ
Kerala Weather Update Today November 10 After Noon: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് നവംബർ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത കാണുന്നത്. അതേ സമയം ഇന്ന് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് നവംബർ 14 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യത കാണുന്നത്. അതേ സമയം ഇന്ന് അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇടി മിന്നലിനെ സൂക്ഷിക്കണം
മഴയിൽ കുറവുണ്ടെങ്കിലും ഇടിമിന്നലിനെ സൂക്ഷിക്കണം എന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. സംസ്ഥാനത്ത് വംബർ 13 വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശം തുടരുകയാണ്. ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനുമാണ് സാധ്യതയുള്ളത്. നവംബർ 11 മുതൽ നവംബർ 13 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പി പുറപ്പെടുവിച്ചിട്ടുണ്ട്.
Also Read: വിഡി സതീശന്റെ പഴയ ഫോൺ നമ്പർ സ്വന്തമാക്കി, പോലീസുകാരെ വിളിച്ച് തട്ടിപ്പ്; കള്ളനോട്ട് കേസ് പ്രതി അറസ്റ്റിൽ
ജാഗ്രത പാലിക്കുക
ഇടിമിന്നലിനെ നിസ്സാരമായി കാണാതെ പ്രത്യേക ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് കയറി നിൽക്കാൻ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത കൂട്ടുന്നതാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ വീടിന്റെ ജനലും വാതിലും അടച്ചിടണം. അടിച്ചിട്ട ശേഷം വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ശരിരീരം ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ കരുതുകയും വേണം.
ഉപകരണങ്ങൾ ശ്രദ്ധിക്കണം
വീട്ടിലെ വൈദ്യുതി ഉപരണങ്ങളുടെ ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കാനും ഓർക്കണം.ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കാൻ കരുതൽ വേണം. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാതിരിക്കുക. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുതും ഒഴിവാക്കേണ്ടതാണ്.
English Summary
The latest weather forecast indicates that rainfall in the state will decrease over the coming days. According to the India Meteorological Department’s rainfall outlook for the next five days, a ‘Green Alert’ has been issued for all districts in the state until November 14. Light rain is expected during this period.