Drug Case Accused Escapes: ലഹരിമരുന്ന് കേസിൽ പോലീസ് പിടികൂടി; പിന്നാലെ സ്കൂട്ടറുമായി എത്തിയ ഭാര്യയോടൊപ്പം കടന്നുകളഞ്ഞു
Drug Case Accused Escapes: സ്റ്റേഷനു പുറത്ത് സ്കൂട്ടറുമായി ബിൻഷ കാത്തുനിൽക്കുകയായിരുന്നു. ഇരുവരും സ്കൂട്ടറിൽ രക്ഷപെട്ടു. ബിൻഷയെയും മുൻപ് പോലീസ് ലഹരിമരുന്ന കേസിൽ പിടികൂടിയിരുന്നു.
കൊല്ലം: കൊല്ലത്ത് ലഹരി മരുന്ന കേസിൽ പോലീസ് പിടികൂടിയ പ്രതി കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കല്ലുംതാഴം സ്വദേശി അജു മൻസൂർ ആണ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയത്. ഭാര്യ ബിൻഷയുടെ സഹായത്തോടെയാണ് ഇയാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. ലഹരിക്കേസുമായി ബന്ധപ്പെട്ട കരുതൽ തടങ്കലിനു വേണ്ടിയാണ് അജു മൻസൂർ എന്ന പ്രതിയെ ഇന്നലെ കൊല്ലം കിളികൊല്ലൂർ പോലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചത്.
പോലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കൊണ്ട് വിവിധ ഫോമുകളിൽ ഒപ്പിടിക്കുന്നതിനിടെയാണ് ഇറങ്ങിയോടിയത്. സ്റ്റേഷനു പുറത്ത് സ്കൂട്ടറുമായി ബിൻഷ കാത്തുനിൽക്കുകയായിരുന്നു. ഇരുവരും സ്കൂട്ടറിൽ രക്ഷപെട്ടു. ബിൻഷയെയും മുൻപ് പോലീസ് ലഹരിമരുന്ന കേസിൽ പിടികൂടിയിരുന്നു. ഇരുവരെയും കണ്ടെത്താൻ പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇരുവരെയും കണ്ടെത്താൻ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
Also Read:പൊലീസുകാരനെ ആക്രമിച്ചു, സോഷ്യല്‍ മീഡിയ താരം രേവദ് ബാബു അറസ്റ്റില്‍
അതേസമയം, കെട്ടിടത്തിന്‍റെ മുകളിൽ വളർത്തിയ കഞ്ചാവ് ചെടി പിടികൂടി. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്‍റെ മുകളിലാണ് മൂന്ന് അടി നീളമുള്ള കഞ്ചാവ് വളർന്നത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.