5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mullaperiyar Dam : മുല്ലപ്പെരിയാറിൽ വേണ്ടത് ഡാമല്ല, ടണൽ നിർമ്മിക്കണമെന്ന് മെട്രോമാൻ

പുതിയ അണക്കെട്ട് നിർമ്മിക്കാൻ കുറഞ്ഞത് 12 മുതൽ 15 വർഷം വരെ സമയമെടുക്കുമെന്നും ശ്രീധരൻ പറഞ്ഞു. നാലോ അഞ്ചോ ചെറിയ അണക്കെട്ടുകൾ നിർമ്മിച്ച് അതുവഴി വെള്ളം തിരിച്ച് വിടാൻ സാധിക്കുമെന്നും അദ്ദേഹം

Mullaperiyar Dam : മുല്ലപ്പെരിയാറിൽ വേണ്ടത് ഡാമല്ല, ടണൽ നിർമ്മിക്കണമെന്ന് മെട്രോമാൻ
Follow Us
arun-nair
Arun Nair | Published: 29 Aug 2024 10:30 AM

കോഴിക്കോട്: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയേണ്ടതില്ലെന്ന് മെട്രോമാൻ ഇ-ശ്രീധരൻ. അവിടെ ആവശ്യം ഡാമല്ല പകരം ഒരു ടണൽ നിർമ്മിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച കോഴിക്കോട് നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട്ടിലേക്ക് വെള്ളം ശേഖരിക്കാൻ ചെറിയ ഡാമുകളും പണിയണം. ഇങ്ങനെ ചെയ്താൽ കുറഞ്ഞത് 50 വർഷത്തേക്ക് ഭീഷണി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണവും മുല്ലപ്പെരിയാർ ഭീഷണിക്ക് പരിഹാരവും എന്ന വിഷയത്തിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലനിരപ്പ് 100 അടിയിൽ നിലനിർത്തണം. ഇത് തമിഴ്നാട് അംഗീകരിക്കുമെന്നും മെട്രോമാൻ കൂട്ടിച്ചേർത്തു.

പുതിയ അണക്കെട്ട് നിർമ്മിക്കാൻ കുറഞ്ഞത് 12 മുതൽ 15 വർഷം വരെ സമയമെടുക്കുമെന്നും ശ്രീധരൻ പറഞ്ഞു. നാലോ അഞ്ചോ ചെറിയ അണക്കെട്ടുകൾ നിർമ്മിച്ച് അതുവഴി വെള്ളം തിരിച്ച് വിടാൻ സാധിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.  നിലവിലെ മുല്ലപ്പെരിയാറിലെ പരമാവധി സംഭരണശേഷി 152 അടിയാണ്. 129 വർഷം പഴക്കമുള്ള അണക്കെട്ടിന് 53.66 മീറ്റർ ഉയരവും 365.85 മീറ്റർ നീളവുമുണ്ട്. മുല്ലപ്പെരിയാർ ഡീ-കമ്മീഷൻ ചെയ്യണം എന്ന് കാണിച്ച് 2021-ൽ കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പുതിയ അണക്കെട്ട് പണിയണം എന്നും തമിഴ്നാടിന് വെള്ളവും ഉറപ്പാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.  1970-ൽ അണക്കെട്ടിൽ വിള്ളലുകൾ കണ്ടെത്തിയതോടെ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച് ചില സംശയങ്ങൾ ഉയർന്നിരുന്നു.

Latest News