PV Anwar: ചുരുങ്ങിയ വർഷം കൊണ്ട് ആസ്തി ഒരു കോടിയിൽ നിന്ന് 64 കോടിയിലേക്ക്, ഉത്തരം വ്യക്തമാക്കാതെ പി വി അൻവർ, ഇഡി രം​ഗത്ത്

ED Raids Ex-MLA P.V. Anvar: ഈ 62.71 കോടി രൂപയുടെ വർദ്ധനവാണ് ഇ.ഡി. സംശയത്തോടെ കാണുന്നത്. കെ.എഫ്.സി.യുടെ മലപ്പുറം ശാഖയിൽ മതിയായ ഈടില്ലാതെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയും അൻവർ വായ്പയെടുത്തെന്ന വിജിലൻസ് കേസാണ് ഇ.ഡി. അന്വേഷണത്തിന് ആധാരം.

PV Anwar: ചുരുങ്ങിയ വർഷം കൊണ്ട് ആസ്തി ഒരു കോടിയിൽ നിന്ന്  64 കോടിയിലേക്ക്, ഉത്തരം വ്യക്തമാക്കാതെ പി വി അൻവർ, ഇഡി രം​ഗത്ത്

Pv Anwar (1)

Published: 

22 Nov 2025 21:24 PM

തിരുവനന്തപുരം: മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറുമായ പി.വി. അൻവറുമായി ബന്ധപ്പെട്ട ആറ് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. റെയ്ഡിന് ശേഷം ഇ.ഡി. പുറത്തിറക്കിയ പ്രസ്താവനയിൽ, ആറ് വർഷത്തിനിടെ അൻവറിന്റെ സ്വത്തിൽ 62.71 കോടി രൂപയുടെ വൻ വർദ്ധനവ് ഉണ്ടായതായും ഇതിൽ 50 കോടി രൂപയുടെ അധിക സ്വത്തിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ഇ.ഡി.യുടെ കണ്ടെത്തലുകൾ പ്രകാരം, 2015-ൽ 1.43 കോടി രൂപയായിരുന്ന അൻവറിന്റെ സ്വത്ത് 2021-ൽ 64.14 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ഈ 62.71 കോടി രൂപയുടെ വർദ്ധനവാണ് ഇ.ഡി. സംശയത്തോടെ കാണുന്നത്. കെ.എഫ്.സി.യുടെ മലപ്പുറം ശാഖയിൽ മതിയായ ഈടില്ലാതെയും ഉദ്യോഗസ്ഥരുടെ സഹായത്തോടെയും അൻവർ വായ്പയെടുത്തെന്ന വിജിലൻസ് കേസാണ് ഇ.ഡി. അന്വേഷണത്തിന് ആധാരം. അന്വേഷണത്തിൽ കണ്ടെത്തിയ പ്രധാന വിവരങ്ങൾ ഇവയാണ്. ഒരേ വസ്തു ഈടുവെച്ച് രണ്ട് കമ്പനികൾ വായ്പയെടുത്തതായി ഇ.ഡി. കണ്ടെത്തി. ഈ വായ്പകൾ ക്രമേണ 22.3 കോടി രൂപയുടെ കടബാധ്യതയായി മാറി. ഈ തുക ബെനാമി ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വകമാറ്റിയെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നു.

Also Read: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി; കേസെടുത്ത് പോലീസ്

മരുമകന്റെയും ഡ്രൈവറുടെയും പേരിലുള്ള മാലംകുളം കൺസ്ട്രക്ഷൻസ് എന്ന കമ്പനിയുടെ യഥാർത്ഥ ഉടമ താനാണെന്ന് അൻവർ സമ്മതിച്ചതായി ഇ.ഡി. അവകാശപ്പെടുന്നു.വായ്പാ തുക ഉപയോഗിച്ചത് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാത്ത ‘പിവിആർ മെട്രോ വില്ലേജ്’ എന്ന പദ്ധതിക്കായാണ്.
റെയ്ഡിൽ ബെനാമി ഉൾപ്പെടെ 15 ബാങ്ക് അക്കൗണ്ടുകൾ അടക്കമുള്ള നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഇ.ഡി. വ്യക്തമാക്കി.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ