Electricity Crisis: വെളിച്ചം ദുഃഖമാകുന്നു! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

Electricity Crisis in Kerala:മധ്യപ്രദേശിൽ നിന്നുള്ള 200 മെ​ഗാ വാട്ട് വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞ ദിവസം പീക്ക് അവറിൽ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്. തുടർന്ന് രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായിരുന്നില്ല. മാറ്റക്കര അടിസ്ഥാനത്തിൽ വൈദ്യുതി ലഭിച്ചിട്ടില്ലെങ്കിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും..........

Electricity Crisis: വെളിച്ചം ദുഃഖമാകുന്നു! സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

Electricity Crisis

Updated On: 

30 Sep 2026 | 09:04 AM

തിരുവനന്തപുരം: സംസ്ഥാനം വരും ദിവസങ്ങളും ഇരുട്ടിൽ ആകും. ഒരു ഇടവേളയ്ക്ക് ശേഷം വൈദ്യുതി പ്രതിസന്ധി വീണ്ടും രൂക്ഷമാവുകയാണ്. മധ്യപ്രദേശിൽ നിന്നുള്ള 200 മെ​ഗാ വാട്ട് വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായി. കഴിഞ്ഞ ദിവസം പീക്ക് അവറിൽ 800 മെഗാ വാട്ട് വൈദ്യുതിയുടെ കുറവാണ് അനുഭവപ്പെട്ടത്.

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നീങ്ങും…

തുടർന്ന് രാത്രി 9 മണിക്ക് ശേഷവും വൈദ്യുതി ലഭ്യമായിരുന്നില്ല. മാറ്റക്കര അടിസ്ഥാനത്തിൽ വൈദ്യുതി ലഭിച്ചിട്ടില്ലെങ്കിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് വൈദ്യുതി ബോർഡ് വ്യക്തമാക്കുന്നത്.അതേസമയം 300 മെഗാവാട്ട് കടം കൊടുക്കൽ അവസാനിച്ച സാഹചര്യത്തിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നീങ്ങും എന്നായിരുന്നു മുമ്പ് ലഭിച്ച സൂചന.

ALSO READ:2 ദിവസം റേഷൻ കടകൾക്ക് അവധി, ഒക്ടോബറിൽ അരിയും ഗോതമ്പും എത്ര വീതം?

എന്നാൽ ഇപ്പോഴും പ്രതിസന്ധി രൂക്ഷമാണ് എന്നതാണ് നിലവിലെ സാഹചര്യം വിലയിരുത്തുന്നത്. കഴിഞ്ഞദിവസം പല പ്രദേശങ്ങളിലും ഒന്നിലധികം തവണ പവർകട്ട് ഉണ്ടായി. ചൂട് ഉയരുന്നതും മഴ ലഭിക്കാത്തതും വൈദ്യുതി ഉപഭോഗം ഉയർന്നു തന്നെ നിൽക്കുന്നതിനും കാരണമായി മാറി.

സംസ്ഥാനത്ത് ഉണ്ടാക്കുന്ന വൈദ്യുതിയിൽ വലിയ രീതിയിലാണ് കുറവ് സംഭവിച്ചത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥർ എത്തി ചർച്ചകൾ നടത്തിയിട്ടും പ്രതിസന്ധിയിൽ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നതാണ് സാഹചര്യം. എന്നാൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ട രീതിയിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന വിമർശനം.

അതേസമയം കേരളത്തിൽ മഴയുടെ കുറവും വരാനിരിക്കുന്ന വേനൽക്കാലവും മുന്നിൽക്കണ്ടുകൊണ്ടാണ് കെഎസ്ഇബി വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം കൊണ്ടുവന്നത് പ്രതിദിന വൈദ്യുതിയുടെ ഉപയോഗം റെക്കോർഡ് സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇത് തടയിടുക എന്നതാണ് കെഎസ്ഇബി നീക്കം. വൈകിട്ട് ആറുമണിമുതൽ രാത്രി 11 മണി വരെയാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വൈദ്യുത ഉപയോഗിക്കുന്നത് എന്നാണ് വിലയിരുത്തൽ ഈ സമയങ്ങളിൽ ആണ് നിയന്ത്രിക്കാനും സാധ്യത കൂടുതൽ.

ENGLISH SUMMARY

The state will remain in the dark in the coming days as the power crisis intensifies once again after a brief respite. Power restrictions were imposed yesterday due to the non-receipt of 200 MW of electricity from Madhya Pradesh; a shortfall of 800 MW was experienced during peak hours.

Loading...
Unable to load recommendations.
Follow Us
ആപ്പിൾ ഏത് സമയത്താണ് കഴിക്കേണ്ടത്?
നാരങ്ങയിൽ നിന്ന് കൂടുതൽ നീര് കിട്ടാൻ ഈ ഒരു സൂത്രം മതി
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
6000mAh ബാറ്ററി, 64MP ക്യാമറ; HMD ​വൈബ് 2 പ്രോ 5G എത്തി
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ