AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mullakkal Balakrishnan : മിച്ചം വന്ന തുക കൊണ്ട് വാങ്ങിയ ആന, മുല്ലക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു

40 വർഷം മുൻപാണ് ആനയെ മുല്ലക്കൽ ക്ഷേത്രത്തിൽ നടയിരുത്തിയത്.  പൂര പറമ്പുകളിൽ നിറ സാന്നിധ്യമായിരുന്ന മുല്ലക്കൽ ബാലകൃഷ്ണൻ. 

Mullakkal Balakrishnan : മിച്ചം വന്ന തുക കൊണ്ട് വാങ്ങിയ ആന, മുല്ലക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു
Mullakkal Balakrishnan DeathImage Credit source: social media
arun-nair
Arun Nair | Updated On: 08 Dec 2025 14:47 PM

ആലപ്പുഴ:  മുല്ലക്കൽ ക്ഷേത്രത്തിലെ കൊമ്പൻ  ബാലകൃഷ്ണൻ ചെരിഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണിത്. മുല്ലക്കൽ ക്ഷേത്ര പരിസരത്ത് തളച്ചിരുന്ന ആന കുഴഞ്ഞു വീഴുകയായിരുന്നു. ടിബിയും, കാലിൽ ഫംഹഗസ് ബാധയും ആനക്കുണ്ടായിരുന്നു.  ദീർഘനാളായി എഴുന്നള്ളിപ്പുകൾ ഒഴിവാക്കി ആനക്ക് ചികിത്സ നടക്കുന്നുണ്ടായിരുന്നു.

1988-ലാണ് ആനയെ മുല്ലക്കൽ ക്ഷേത്രത്തിൽ നടയിരുത്തിയത്. 55 വയസായിരുന്നു ആനക്ക്.  പൂര പറമ്പുകളിൽ നിറ സാന്നിധ്യമായിരുന്ന മുല്ലക്കൽ ബാലകൃഷ്ണൻ. 1987-ൽ മുല്ലക്കൽ ക്ഷേത്രത്തിലെ കൊടിയർച്ചനയിൽ മിച്ചം വന്ന തുക കൊണ്ടാണ് രാജരാജേശ്വരി ക്ഷേത്രത്തിലേക്ക് ഒരാനയെ വാങ്ങുന്നത്.