AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nurses Strike: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തുടരുന്നു! കോഴിക്കോട് ഹോസ്പിറ്റലുകളുടെ പ്രവർത്തനം താറുമാറായി

Nurses Strike in Private Hospitals: സമരം അനാവശ്യമാണെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ വാദിക്കുന്നത്. കൂടാതെ ഇതിനിടയിൽ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നേഴ്സുമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ...

Nurses Strike: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തുടരുന്നു! കോഴിക്കോട് ഹോസ്പിറ്റലുകളുടെ പ്രവർത്തനം താറുമാറായി
Private hospital Nurses Strike
Ashli C
Ashli C | Published: 11 Mar 2026 | 07:36 AM

സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം താറുമാറായി ഇരിക്കുകയാണ്. ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം നിലച്ച അവസ്ഥയിലായി മാറി.

വിവിധ ആശുപത്രികളിലെ നഴ്സുമാർ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിനു മുൻപിൽ സമരം തുടരുകയാണ്. 40 ഓളം സ്വകാര്യ ആശുപത്രിയിലെ 500 ഓളം നേഴ്സുമാർ ചേർന്നാണ് സമരം ശക്തമാക്കുന്നത്.പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി ഒരു വിധത്തിലുള്ള ചർച്ചകളും സർക്കാരിന്റെയോ മാനേജ്മെന്റുകളുടെ ഭാഗത്ത് ഇതുവരെയും ഉണ്ടായിട്ടില്ല.

ALSO READ:കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം; ഈ വഴിയൊന്നും പോയേക്കല്ലേ…

അതേസമയം രോഗികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് വേണ്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തങ്ങൾ സമരം തുടരുമെന്നാണ് നഴ്സസ് അസോസിയേഷന്റെ നിലപാട്. എന്നാൽ സമരം അനാവശ്യമാണെന്നാണ് പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ വാദിക്കുന്നത്. കൂടാതെ ഇതിനിടയിൽ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നേഴ്സുമാരുടെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിൽ ബ്ലാക്ക് മാർക്ക് വീഴ്ത്തും എന്നും മാനേജ്മെന്റ് ഭീഷണി മുഴക്കുന്നു.

Follow Us