AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case: ദിലീപ് ആരോപിച്ചതുപോലെ തുടക്കം ഇവിടെ നിന്നോ? മഞ്ജു അന്ന് പറഞ്ഞത് ഇതാണ്‌

Manju Warrier's Old Statement About Actress Attack: നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗമാണ് ദിലീപ് അവര്‍ക്കെതിരെയുള്ള ആയുധമാക്കിയെടുത്തിരിക്കുന്നത്.

Actress Attack Case: ദിലീപ് ആരോപിച്ചതുപോലെ തുടക്കം ഇവിടെ നിന്നോ? മഞ്ജു അന്ന് പറഞ്ഞത് ഇതാണ്‌
ദിലീപ്, മഞ്ജു Image Credit source: Social Media
shiji-mk
Shiji M K | Published: 08 Dec 2025 14:46 PM

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ മുന്‍ഭാര്യയും നടിയുമായി മഞ്ജു വാര്യര്‍ക്കെതിരെ ദിലീപ് ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പോലീസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസ് എന്നായിരുന്നു ദിലീപിന്റെ വാദം. ഈ ഗൂഢാലോചന നടത്തുന്നതിനായി ചില മാധ്യമപ്രവര്‍ത്തകരും കൂട്ടുനിന്നുവെന്ന് ദിലീപ് ആരോപിക്കുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം സിനിമാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗമാണ് ദിലീപ് അവര്‍ക്കെതിരെയുള്ള ആയുധമാക്കിയെടുത്തിരിക്കുന്നത്.

എന്താണ് മഞ്ജു പറഞ്ഞത്?

നടിയെ ആക്രമിച്ചതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പിന്തുണ നല്‍കണമെന്ന് നടി ആവശ്യപ്പെടുന്നു. ഒരു സ്ത്രീക്ക് വീടിനകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം അതേ അളവില്‍ തിരിച്ച് ലഭിക്കാനുള്ള അര്‍ഹതയുണ്ട്. ആ സന്ദേശമാണ് അറിയിക്കാന്‍ ആഗ്രഹിക്കുന്നത്.

അറിയപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രമല്ല, ഏതൊരു പെണ്‍കുട്ടിക്കും ഈയൊരു സാഹചര്യം ഉണ്ടാവരുത് എന്നാണ് ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ പ്രാര്‍ത്ഥന. ഈ സാഹചര്യത്തെ ആ കുട്ടി നേരിട്ട മനോധൈര്യവും സമചിത്തതയും കണ്ട് ഞാന്‍ പോലും അത്ഭുതപ്പെട്ടു. അതില്‍ അവളെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്.

Also Read: Actress Attack Case: അതിജീവിതയ്ക്ക് ശത്രുക്കളില്ലെങ്കില്‍ ദിലീപ് എങ്ങനെ ശത്രുവാകും? പോലീസിന്റെ മൊഴിയൊന്നും സത്യമല്ല: രാമന്‍പിള്ള

കേസിലെ വിധി

നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യ ആറ് പ്രതികളെയാണ് കുറ്റക്കാരായി കോടതി വിധിച്ചിരിക്കുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെ വെറുതെവിട്ടു. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആറു പ്രതികളുടെയും ശിക്ഷ ഡിസംബര്‍ 12ന് വിധിക്കും.