Delhi Duronto Express: ഡല്‍ഹിക്ക് പോകാനിതാ തുരന്തോ എക്‌സ്പ്രസ്; ഈ ദിവസം യാത്ര പുറപ്പെടാം
Ernakulam to Delhi Duronto Express Stops and Timings: കേരളത്തെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളില്‍ ഒന്നാണ് തുരന്തോ എക്‌സ്പ്രസ്. എറണാകുളത്തില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ഈ ട്രെയിന്‍ ഹസ്രത്ത് നിസാമുദ്ദീനിലാണ് യാത്ര അവസാനിപ്പിക്കുന്നത്.

ട്രെയിൻ
യാത്രകള്‍ എപ്പോഴും മനോഹരമാകുന്നത് ഇരിക്കാന്‍ വിന്‍ഡോ സീറ്റ് കിട്ടുമ്പോഴാണല്ലേ? വിന്‍ഡോ സീറ്റ് മാത്രം പോരല്ലോ, യാത്ര ചെയ്യാന്‍ നല്ലൊരു ട്രെയിനും വേണ്ടേ? കേരളത്തില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നിരവധി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ അവയില്‍ പലതും ആഴ്ചയില്‍ ഒരു ദിവസം മാത്രം സര്‍വീസ് നടത്തുന്നവയാണ്.
കേരളത്തെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകളില്‍ ഒന്നാണ് തുരന്തോ എക്‌സ്പ്രസ്. എറണാകുളത്തില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ഈ ട്രെയിന്‍ ഹസ്രത്ത് നിസാമുദ്ദീനിലാണ് യാത്ര അവസാനിപ്പിക്കുന്നത്. ദീര്‍ഘദൂരം സര്‍വീസ് നടത്തുന്ന തുരന്തോ എക്‌സ്പ്രസ് ട്രെയിനുകളില്‍ ഒന്നുകൂടിയാണിത്.
സ്‌റ്റോപ്പുകള്‍ പരിചയപ്പെടാം
എറണാകുളം ജങ്ഷനില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. കോഴിക്കോട്, മംഗളൂരു ജങ്ഷന്‍, മഡ്‌ഗോണ്‍ ജങ്ഷന്‍, രത്‌നഗിരി, പന്‍വേല്‍, വാസൈ റോഡ്, സൂറത്ത്, വഡോദര ജങ്ഷന്‍, രത്‌ലാം ജങ്ഷന്‍, കോട്ട ജങ്ഷന്‍ എന്നീ സ്‌റ്റേഷനുകള്‍ കടന്ന് ഹസ്രത്ത് നിസാമുദ്ദീനില്‍ യാത്ര അവസാനിക്കും.
Also Read: Bengaluru Duronto Express: ബെംഗളൂരുവിലേക്ക് തുരന്തോ എക്‌സ്പ്രസ്; ആഴ്ചയില്‍ രണ്ട് ദിവസം സര്‍വീസ്
എപ്പോള്‍ പുറപ്പെടും?
എല്ലാ ചൊവ്വാഴ്ചയും രാത്രി 11.25ന് എറണാകുളത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ മൂന്നാം ദിവസം വൈകിട്ട് 5.20നാണ് ഹസ്രത്ത് നിസാമുദ്ദീനില്‍ എത്തിച്ചേരുന്നത്. രണ്ടാം ദിവസം പുലര്‍ച്ചെ 2.37ന് കോഴിക്കോട്, 6 മണിക്ക് മംഗളൂരു ജങ്ഷന്‍, 11.50ന് മഡ്‌ഗോള്‍ ജങ്ഷന്‍, 5.10ന് രത്‌നഗിരി, രാത്രി 9.37ന് പന്‍വേല്‍, പിറ്റേദിവസം (മൂന്നാം ദിവസം) അര്‍ധരാത്രി 12.5ന് വാസൈ റോഡ്, 2.57ന് സൂറത്ത്, 4.32ന് വഡോദര ജങ്ഷന്‍, 8.25ന് രത്‌ലാം ജങ്ഷന്‍, 11.40ന് കോട്ട ജങ്ഷന്‍ എന്നിങ്ങനെ എത്തിച്ചേരും.