AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Weather alert: മഴ ഇന്നുണ്ട് നാളെയോ? ഇനി അങ്ങോട്ട് വേനൽ പോലെയാകുമോ കാലാവസ്ഥ

Kerala Weather Update Today: നിലവിലെ കാലാവസ്ഥ അനുസരിച്ച് രാവിലെ തണുപ്പും പകൽ ചൂടുമാണ്. വൈകീട്ട് വീണ്ടും തണുപ്പെത്തും. വരണ്ടുണങ്ങിയ കാലാവസ്ഥയാണെങ്കിലും രാവിലെയുള്ള തണുപ്പ് അന്തരീക്ഷം ആശ്വാസമാണ്.

Kerala Weather alert: മഴ ഇന്നുണ്ട് നാളെയോ? ഇനി അങ്ങോട്ട് വേനൽ പോലെയാകുമോ കാലാവസ്ഥ
Kerala Rain Alert Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 19 Jan 2026 | 02:17 PM

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ചൂട് കൂടുകയാണ്. മഴയ്ക്കായി കാത്തിരിക്കുന്നവരെ നിരാശരാക്കുന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുതുതായി കാലാവസ്ഥാവകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പുകളില്ലെന്നും പ്രധാനമായും വരണ്ട കാലാവസ്ഥയായിരിക്കും തുടരുകയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എങ്കിലും ഇന്ന് തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയത് മുതൽ മിതമായ മഴ വരെയും, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലും ലക്ഷദ്വീപിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് പ്രവചനമുണ്ട്. നാളെ മുതൽ 23 -ാം തിയതി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും മഴ പെയ്യാൻ സാധ്യതയില്ല എന്നും പ്രവചനത്തിൽ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ജില്ലയിലും നിലവിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളോ മുന്നറിയിപ്പുകളോ നൽകിയിട്ടില്ല. എല്ലാ ജില്ലകളും ​ഗ്രീൻസോണിലാണ്, അതായത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.

Also read – മഴയുണ്ടോ? കുടയെടുത്തേക്കാം…ഒരു വരവ് കൂടി വരാന്‍ സാധ്യത

 

പകൽ ചൂടും രാവിലെയും രാത്രിയും തണുപ്പും

 

നിലവിലെ കാലാവസ്ഥ അനുസരിച്ച് രാവിലെ തണുപ്പും പകൽ ചൂടുമാണ്. വൈകീട്ട് വീണ്ടും തണുപ്പെത്തും. വരണ്ടുണങ്ങിയ കാലാവസ്ഥയാണെങ്കിലും രാവിലെയുള്ള തണുപ്പ് അന്തരീക്ഷം ആശ്വാസമാണ്. ഇനി വേനലിനു സമാനമായ അന്തരീക്ഷമാകും വരും ദിവസങ്ങളിൽ ഉണ്ടാവുക.