Ernakulam- Shoranur memu: മെമു ഇനി ഷൊർണൂർ വരെയല്ല ; പുതിയ സ്റ്റോപ്പ് അനുവദിച്ചു
Ernakulam-Shoranur MEMU to be Extended: എറണാകുളം ജംഗ്ഷനിൽ നിന്ന് അഞ്ചരയ്ക്ക് പുറപ്പെട്ടു ഷോർണൂരിൽ രാത്രി 9 .50 എത്തിച്ചേരുന്ന നിലവിലെ മെമു സർവീസ് ആണ് ഇനി നിലമ്പൂർ വരെ ഉണ്ടാവുക.
എറണാകുളം: യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ എത്തിയിരിക്കുകയാണ്. എറണാകുളം – ഷൊർണൂർ മെമു ട്രെയിൻ സർവീസ് ഇനി നിലമ്പൂർ വരെ ഉണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഈ വിവരം അറിയിച്ചത്. ഈ നീക്കം പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാകും.
ഷൊർണൂരിൽ നിന്ന് രാത്രിയിൽ നിലമ്പൂരിലേക്ക് ഒരു ട്രെയിൻ വേണമെന്ന് യാത്രക്കാരുടെ വളരെ കാലമായുള്ള ആവശ്യം ഇതോടെ സത്യമാവുകയാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് അഞ്ചരയ്ക്ക് പുറപ്പെട്ടു ഷൊർണൂരിൽ രാത്രി 9 .50 എത്തിച്ചേരുന്ന നിലവിലെ മെമു സർവീസ് ആണ് ഇനി നിലമ്പൂർ വരെ ഉണ്ടാവുക.
ഇതിനു ശേഷം ട്രെയിൻ നിലമ്പൂരിലേക്ക് യാത്ര തുടരും. പുതിയ സർവീസിന്റെ സമയക്രമം ഉടൻ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം നിലമ്പൂർ പാതയിലെ യാത്രാദുരിതം കുറയ്ക്കുന്നതിനും ജനറൽ കോച്ചുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഈ മെമു സർവീസ് സഹായകമാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഔദ്യോഗിക സാമൂഹിക മാധ്യമം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. നിലമ്പൂരിലേക്ക് ട്രെയിൻ സർവീസ് നീട്ടിയ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ ഈ വിവരം പങ്കുവെച്ചത്.