Ernakulam- Shoranur memu: മെമു ഇനി ഷൊർണൂർ വരെയല്ല ; പുതിയ സ്റ്റോപ്പ് അനുവദിച്ചു

Ernakulam-Shoranur MEMU to be Extended: എറണാകുളം ജംഗ്ഷനിൽ നിന്ന് അഞ്ചരയ്ക്ക് പുറപ്പെട്ടു ഷോർണൂരിൽ രാത്രി 9 .50 എത്തിച്ചേരുന്ന നിലവിലെ മെമു സർവീസ് ആണ് ഇനി നിലമ്പൂർ വരെ ഉണ്ടാവുക.

Ernakulam- Shoranur memu: മെമു  ഇനി ഷൊർണൂർ വരെയല്ല ; പുതിയ സ്റ്റോപ്പ് അനുവദിച്ചു

ട്രെയിന്‍

Updated On: 

14 Aug 2025 21:26 PM

എറണാകുളം: യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഒരു പ്രഖ്യാപനവുമായി ഇന്ത്യൻ റെയിൽവേ എത്തിയിരിക്കുകയാണ്. എറണാകുളം – ഷൊർണൂർ മെമു ട്രെയിൻ സർവീസ് ഇനി നിലമ്പൂർ വരെ ഉണ്ടാകും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് ഈ വിവരം അറിയിച്ചത്. ഈ നീക്കം പ്രത്യേകിച്ച് മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാകും.

ഷൊർണൂരിൽ നിന്ന് രാത്രിയിൽ നിലമ്പൂരിലേക്ക് ഒരു ട്രെയിൻ വേണമെന്ന് യാത്രക്കാരുടെ വളരെ കാലമായുള്ള ആവശ്യം ഇതോടെ സത്യമാവുകയാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് അഞ്ചരയ്ക്ക് പുറപ്പെട്ടു ഷൊർണൂരിൽ രാത്രി 9 .50 എത്തിച്ചേരുന്ന നിലവിലെ മെമു സർവീസ് ആണ് ഇനി നിലമ്പൂർ വരെ ഉണ്ടാവുക.

Also Read: NK Premachandran: കങ്കണയോട് സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രേമചന്ദ്രനെ തള്ളിമാറ്റി സുരക്ഷാ ഉദ്യോഗസ്ഥൻ; വിമർശിച്ച് പ്രിയങ്ക ചതുർവേദി

ഇതിനു ശേഷം ട്രെയിൻ നിലമ്പൂരിലേക്ക് യാത്ര തുടരും. പുതിയ സർവീസിന്റെ സമയക്രമം ഉടൻ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം നിലമ്പൂർ പാതയിലെ യാത്രാദുരിതം കുറയ്ക്കുന്നതിനും ജനറൽ കോച്ചുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഈ മെമു സർവീസ് സഹായകമാകും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഔദ്യോഗിക സാമൂഹിക മാധ്യമം അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചിരുന്നു. നിലമ്പൂരിലേക്ക് ട്രെയിൻ സർവീസ് നീട്ടിയ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഫേസ്ബുക്കിൽ ഈ വിവരം പങ്കുവെച്ചത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും