Binoy Vishwam: നമ്മുടെ ആൾക്കാർ പോലും വോട്ട് ചെയ്തില്ല, പിണറായി സർക്കാരിനെ വീഴ്ച സംഭവിച്ചു; കുറ്റപ്പെടുത്തി ബിനോയ് വിശ്വം
Binoy Vishwam against LDF Government:ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാറിന് വീഴ്ച സംഭവിച്ചു എന്നും അഞ്ചു വർഷം ഭരിച്ചിട്ടും വേണ്ടത്ര കാര്യങ്ങൾ ചെയ്തുതീർക്കാനായി സാധിച്ചില്ല എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടായി എന്നും അദ്ദേഹം വ്യക്തമാക്കി.പാർട്ടിക്കാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തില്ല എന്നും അദ്ദേഹം തുറന്നടിച്ചു. എല്ലാ കാര്യങ്ങളും ശരിയാക്കാമെന്ന് പറഞ്ഞാൽ മാത്രം പോരാ എല്ലാ കാര്യങ്ങളും

Binoy Viswam, Pinarayi Vijayan
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിയിൽ പിണറായി സർക്കാരിനെ കുറ്റപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഇടതുപക്ഷ പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാറിന് വീഴ്ച സംഭവിച്ചു എന്നും അഞ്ചു വർഷം ഭരിച്ചിട്ടും വേണ്ടത്ര കാര്യങ്ങൾ ചെയ്തുതീർക്കാനായി സാധിച്ചില്ല എന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടായി എന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കാർ പോലും എൽഡിഎഫിന് വോട്ട് ചെയ്തില്ല എന്നും അദ്ദേഹം തുറന്നടിച്ചു. എല്ലാ കാര്യങ്ങളും ശരിയാക്കാമെന്ന് പറഞ്ഞാൽ മാത്രം പോരാ എല്ലാ കാര്യങ്ങളും ശരിയാക്കി ചെയ്തു കാണിക്കണം എന്നും ബിനോയ് വിശ്വം പറഞ്ഞു.
ALSO READ:തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും! പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ
തോൽവി വിലയിരുത്തുമ്പോൾ പാർട്ടിയുടെ സ്വന്തം പ്രവർത്തകരെയും അനുഭാവികളെയും വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചോ എന്ന് പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ തളിപ്പറമ്പ് അമ്പലപ്പുഴ വൈക്കം കൊടുങ്ങല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ എൽഡിഎഫ് തോൽക്കാൻ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു.
കൂടാതെ എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിലും സർക്കാരിനെ വീഴ്ചയുണ്ട് എന്നും ബാറുകൾ 50 മീറ്റർ ദൂരപരിധിയും കള്ളുഷാപ്പുകൾക്ക് 400 മീറ്റർ ദൂരപരിതിയും നിശ്ചയിച്ചതിലെ യുക്തിയെ ചോദ്യം ചെയ്ത അദ്ദേഹം ന്യായമാണെന്നും പരിഹസിച്ചു.അതേസമയം തോൽവിക്ക് പിന്നാലെ പാർട്ടിയിലും മുന്നണിയിലും തിരുത്തൽ നടപടികൾ ആവശ്യമാണെന്ന നിലപാട് ബിനോയ് വിശ്വം നേരത്തെ അറിയിച്ചിരുന്നു. ജനവിഭാഗങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും തെറ്റുകൾ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
തോറ്റതിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദനും ജനങ്ങൾക്കും; പരിഹസിച്ച് മുഖ്യമന്ത്രിയും
തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പൂർണ്ണ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറിയായ എംവി ഗോവിന്ദനും വോട്ട് ചെയ്ത ജനങ്ങളുടെയും തലയിൽ വച്ച് പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുങ്ങിയിരിക്കുകയാണെന്ന് പരിഹാസവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇവർക്ക് ഇപ്പോഴും ഇവർ എന്തുകൊണ്ടാണ് തോറ്റത് എന്നതിന്റെ പൂർണമായ കാരണം മനസ്സിലായിട്ടില്ല. തോൽവിക്ക് കാരണമായവർ രസകരമായി രക്ഷപ്പെട്ടു നിൽക്കുന്ന ഒരു വിചിത്രമായ കാഴ്ചയാണ് ഇപ്പോൾ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾക്കതിൽ യാതൊരു വിഷമവുമില്ല എന്നും മുഖ്യമന്ത്രി പരിഹസിച്ചു. അതേസമയം സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി സെക്രട്ടറിയേറ്റിന്റെ മുഖച്ഛായ മാറ്റുന്നതിലും കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായതായാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന്റെ കാരണങ്ങൾ കണ്ടെത്തിയാൽ മാത്രം പോരാ കാരണക്കാരായവർക്ക് കൃത്യമായ ഉത്തരവാദിത്വം നിശ്ചയിക്കണമെന്നും തീരുമാനമെടുത്തു.
ENGLISH SUMMARY
CPI State Secretary Binoy Viswam has blamed the Pinarayi government for the LDF’s heavy defeat in the election, stating that the government faltered. He pointed out that the LDF government failed to adequately consider Left party workers and sympathizers, and noted a public perception that—despite five years in power—it had failed to accomplish enough.