LS Election Exit Poll Results 2024 LIVE: കേരളത്തിൽ ഞെട്ടിക്കുന്ന കണക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ

Kerala Lok Sabha Election Exit Poll 2024: ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ്സിന് 13 മുതൽ 14 സീറ്റുകളും യുഡിഎഫിന് 4 സീറ്റുകളും ബിജെപിക്ക് 2 മുതൽ 3 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്

LS Election Exit Poll Results 2024 LIVE: കേരളത്തിൽ ഞെട്ടിക്കുന്ന കണക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ

KERALA-EXIT-POLL-2024

Updated On: 

01 Jun 2024 20:14 PM

ന്യൂഡൽഹി: വരുന്ന അഞ്ച് വർഷം രാജ്യത്തിൻ്റെ ഭരണ ചക്രം ആര് തിരിക്കും എന്നറിയാനുള്ള ഏക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. കേരളത്തിലെ ആകെ 20 സീറ്റുകളിൽ 13 ഉം കോൺഗ്രസ്സ് നേടുമെന്നാണ് ടിവി-9 എക്സിറ്റ് പോൾ ഫലങ്ങളിൽ പറയുന്നത്.

സിപിഎം 2 ഉം, സിപിഐ 1 ഉം, കേരള കോൺഗ്രസ്സ് എം-1 ഉം മുസ്ലീം ലീഗ് 2 ഉം സീറ്റുകൾ നേടുമ്പോൾ ബിജെപിയും ഇത്തവണ അക്കൗണ്ട്‌ തുറക്കുമെന്ന് കണക്കുകൾ പറയുന്നു. കൃത്യമായി പറഞ്ഞാൽ യുഡിഎഫ് 15 ഉം, എൽഡിഎഫ്  4 ഉം സീറ്റുകൾ നേടുമ്പോൾ ബിജെപി തൃശ്ശൂരിൽ വിജയിക്കും എന്നും ടിവി-9 ഭാരത് വർഷ് പോൾ സ്റ്റാർട്ട് ഫലങ്ങൾ പ്രവചിക്കുന്നു.

ALSO READ: Exit Poll Result 2024: കർണാടകയിൽ ബിജെപിക്ക് മുന്നേറ്റം; ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സർവെ

അതേസമയം ഇന്ത്യാ ടുഡേ എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ്സിന് 13 മുതൽ 14 സീറ്റുകളും യുഡിഎഫിന് 4 സീറ്റുകളും ബിജെപിക്ക് 2 മുതൽ 3 സീറ്റുകളുമാണ് പ്രവചിച്ചിരിക്കുന്നത്. എൽഡിഎഫിന് 0-1 സീറ്റുകളായിരിക്കും ലഭിക്കുക എന്നും ഇന്ത്യാ ടുഡേ ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ പറയുന്നു.

2019-ലെ എക്സിറ്റ് പോൾ ഫലങ്ങൾ കേരളത്തിൽ കോൺഗ്രസ്സ് എൻഡിഎ അനുകൂല തംരംഗമായിരുന്നു പ്രവചിച്ചിരുന്നത്.  എന്നാൽ ബിജെപിക്ക് അക്കൗണ്ട്‌ തുറക്കാനായില്ല. അന്നത്തെ എക്സിറ്റ് പോൾ ഫലങ്ങളിൽ  ന്യൂസ്-18 ൻ്റെ  ഒഴികെ മറ്റ് മൂന്ന് പ്രധാന എക്‌സിറ്റ് പോൾ ഫലങ്ങളും പറഞ്ഞത് കേരളത്തിലെ 20 സീറ്റുകളിൽ 15-16 സീറ്റുകളിലും കോൺഗ്രസ് മുന്നേറ്റം എന്നായിരുന്നു.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ