മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ഷാഫിക്കും ഡീനും ഉള്‍പ്പെടെ ഫോണ്‍ വിളി, കേസെടുത്ത് പോലീസ്

Fake Calls Offering Minister Posts : എലത്തൂര്‍ എം.എല്‍.എ വിദ്യ ബാലകൃഷ്ണന് പുറമെ കേരളത്തിലെ കൂടുതല്‍ നേതാക്കള്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് വ്യാജ ഫോണ്‍കോളുകള്‍ ലഭിച്ചതായി പരാതി. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനും വടകര എം.പി ഷാഫി പറമ്പിലിനും സമാന രീതയില്‍ ഫോള്‍ വിളിയെത്തി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞാണ് എല്ലാവര്‍ക്കും തന്നെ കോള്‍ വന്നിരിക്കുന്നത്.

മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ഷാഫിക്കും ഡീനും ഉള്‍പ്പെടെ ഫോണ്‍ വിളി, കേസെടുത്ത് പോലീസ്

Shafi Parambil MP, Dean Kuriakose MP

Published: 

16 Jul 2026 | 03:10 PM

വയനാട്: എലത്തൂര്‍ എം.എല്‍.എ വിദ്യ ബാലകൃഷ്ണന് പുറമെ കേരളത്തിലെ കൂടുതല്‍ നേതാക്കള്‍ക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് വ്യാജ ഫോണ്‍കോളുകള്‍ ലഭിച്ചതായി പരാതി. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിനും വടകര എം.പി ഷാഫി പറമ്പിലിനും സമാന രീതയില്‍ ഫോള്‍ വിളിയെത്തി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞാണ് എല്ലാവര്‍ക്കും തന്നെ കോള്‍ വന്നിരിക്കുന്നത്. മൂന്ന് കോടി രൂപ നല്‍കിയാല്‍ കേരളത്തിലെ മന്ത്രി സഭാ പുനഃസംഘടനയില്‍ മന്ത്രിയാക്കാം എന്നായിരുന്നു വിദ്യാ ബാലകൃഷ്ണന് ലഭിച്ച വ്യാജ ഓഫര്‍. സംഭവത്തില്‍ വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രിയങ്ക ഗാന്ധി എം.പിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ് രാജ് കുമാറാണ് ഇത് സംബന്ധിച്ച് വയനാട് എസ്പിക്ക് പരാതി നല്‍കിയത്. വിദ്യാ ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് കഴിഞ്ഞ ദിവസം തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ കോള്‍ വന്നത് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നമ്പറില്‍ നിന്നാണ് എന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ജൂലൈ മാസം ആറാം തീയതിയാണ് പ്രിയങ്കയുടെ ഓഫീസില്‍ നിന്നെന്ന് പറഞ്ഞ് വിദ്യ ബാലകൃഷ്ണന് വാട്‌സാപ്പ് കോള്‍ വന്നത്. മ്യൂള്‍ അക്കൗണ്ട് വഴിയാണ് ഈ കോള്‍ വിളിച്ചത് എന്നാണ് വിവരം.

ഷാഫി പറമ്പിലിലും ഡീന്‍ കുര്യാക്കോസിനും വിദ്യയുടേതിന് സമാനമായി മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫോണ്‍ വിളി എത്തിയത് എന്ന് കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഒരു എം.പിയാണ് ഫോണ്‍ നമ്പര്‍ തന്നത് എന്നാണ് വിദ്യ ബാലകൃഷ്ണനെ വിളിച്ച ആള്‍ പറഞ്ഞത്. ഇംഗ്ലീഷിലായിരുന്നു സംസാരം. രാജ് കുമാര്‍ എന്നാണ് പേര് പറഞ്ഞത്. മന്ത്രിയാക്കാനുള്ള നടപടിക്രമങ്ങള്‍ വിശദീകരിച്ച് പത്ത് മിനിറ്റോളം സംഭാഷണം നീണ്ടു. സംഭാഷണത്തില്‍ സംശയം തോന്നിയ എം.എല്‍.എ പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞ് കോള്‍ അവസാനിപ്പിച്ചു.

അപ്പോള്‍ തന്നെ നമ്പര്‍ നല്‍കി എന്ന് പറഞ്ഞ എം.പിയെ വിദ്യ ബന്ധപ്പെട്ടു. ഡല്‍ഹിയെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാണ് എന്ന് പറഞ്ഞ് തന്നെ ഒരാള്‍ വിളിച്ചിരുന്നു എന്നും രണ്ട് എം.എല്‍.എമാരുടെ നമ്പര്‍ ആവശ്യപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ ആള്‍മാറാട്ടമാണെന്ന് മനസ്സിലായി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ വിഷയം അറിയിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നും വിദ്യ ബാലകൃഷ്ണന്‍ എം.എല്‍.എ വ്യക്തമാക്കിയിരുന്നു.

English Summary

Complaints have emerged that, in addition to Elathur MLA Vidya Balakrishnan, other leaders in Kerala have received fraudulent phone calls offering them ministerial posts. Idukki MP Dean Kuriakose and Vadakara MP Shafi Parambil received similar calls. In all instances, the callers claimed to be contacting them from Priyanka Gandhi’s office.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി