AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chanakya Niti: ശത്രു എത്ര ശക്തനായാലും തോൽപ്പിക്കാം; ഈ രഹസ്യങ്ങൾ അറിയാമോ?

Chanakya Niti to Defeat Enemies: ചാണക്യന്റെ അഭിപ്രായത്തിൽ എല്ലാ യുദ്ധങ്ങളും കായികബലം കൊണ്ട് മാത്രമല്ല ജയിക്കുന്നത്. കൃത്യമായ സമയവും ശാന്തമായ മനസ്സോടെയുള്ള ആസൂത്രണവും വലിയ വിജയങ്ങൾ നൽകും. നിങ്ങൾ അത്രമേൽ ശക്തനാകുമ്പോൾ എതിരാളികൾ പോലും നിങ്ങളെ ബഹുമാനിക്കാൻ തുടങ്ങും. ശത്രുക്കളെ നേരിടാൻ ചാണക്യൻ നിർദ്ദേശിക്കുന്ന വഴികൾ അറിഞ്ഞാലോ...

Chanakya Niti: ശത്രു എത്ര ശക്തനായാലും തോൽപ്പിക്കാം;  ഈ രഹസ്യങ്ങൾ അറിയാമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 16 Jul 2026 | 02:03 PM

ജീവിതത്തിൽ പലപ്പോഴായി നമുക്ക് എതിരാളികളെയോ ശത്രുക്കളെയോ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. എന്നാൽ അത്തരം ഘട്ടങ്ങളിൽ പെട്ടെന്നുണ്ടാകുന്ന ദേഷ്യവും നേരിട്ടുള്ള തർക്കങ്ങളും എപ്പോഴും നല്ലൊരു പരിഹാരമാകണമെന്നില്ല. പ്രതിസന്ധി ഘട്ടങ്ങളെ ബുദ്ധിയും കൃത്യമായ തന്ത്രങ്ങളും കൊണ്ട് എങ്ങനെ മറികടക്കാമെന്ന് ആചാര്യ ചാണക്യൻ തന്റെ നീതിശാസ്ത്രത്തിൽ വിശദീകരിക്കുന്നുണ്ട്. ചാണക്യന്റെ അഭിപ്രായത്തിൽ എല്ലാ യുദ്ധങ്ങളും കായികബലം കൊണ്ട് മാത്രമല്ല ജയിക്കുന്നത്. കൃത്യമായ സമയവും ശാന്തമായ മനസ്സോടെയുള്ള ആസൂത്രണവും വലിയ വിജയങ്ങൾ നൽകും. ശത്രുക്കളെ ബുദ്ധിപരമായി നേരിടാൻ ചാണക്യൻ നിർദ്ദേശിക്കുന്ന പ്രധാന വഴികൾ അറിഞ്ഞാലോ…

കൃത്യമായ സമയത്തിനായി കാത്തിരിക്കുക

ദേഷ്യത്തിന്റെയോ വികാരങ്ങളുടെയോ പുറത്ത് ഒരിക്കലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കരുതെന്ന് ചാണക്യൻ പറയുന്നു. വികാരങ്ങൾക്ക് അടിപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും വലിയ നഷ്ടങ്ങൾ വരുത്തിവെക്കും. ചുറ്റുപാടുമുള്ള സാഹചര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും, അനുകൂലമായ കൃത്യസമയത്ത് മാത്രം പ്രതികരിക്കുകയും ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം.

ശത്രുവിന്റെ ബലഹീനതകൾ തിരിച്ചറിയുക

ചാണക്യ നീതി പ്രകാരം ഏതൊരു വ്യക്തിക്കും എന്തെങ്കിലും ഒരു ബലഹീനത ഉണ്ടായിരിക്കും. ശത്രുവിന്റെ കരുത്തിനെ നോക്കി ഭയപ്പെടുന്നതിന് പകരം അവരുടെ ബലഹീനതകൾ എന്താണെന്ന് തിരിച്ചറിയുക. ഇതനുസരിച്ച് തന്ത്രങ്ങൾ മെനഞ്ഞാൽ നേരിട്ടുള്ള വലിയ ഏറ്റുമുട്ടലുകൾ ഒഴിവാക്കിത്തന്നെ വിജയം നേടാൻ കഴിയും.

ALSO READ: ആദ്യം സൗഹൃദം, പിന്നീട് പ്രണയം? ആൺ-പെൺ സൗഹൃദങ്ങളിൽ ചാണക്യൻ പറയുന്നത്….

നിങ്ങളുടെ പദ്ധതികൾ രഹസ്യമായി സൂക്ഷിക്കുക

ഏതൊരു കാര്യത്തിലും വിജയം നേടാൻ നമ്മുടെ അടുത്ത നീക്കം എന്താണെന്ന് മറ്റുള്ളവർ അറിയാതിരിക്കണം. നിങ്ങളുടെ പദ്ധതികൾ എല്ലാവരുമായും പങ്കുവെക്കരുത്. ശത്രുവിന് നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത രീതിയിൽ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുക എന്നതാണ് യഥാർത്ഥ വിജയ തന്ത്രം.

കോപത്തെയല്ല, ബുദ്ധിയെ വിശ്വസിക്കുക

ദേഷ്യത്തിൽ പറയുന്ന വാക്കുകളും എടുക്കുന്ന തീരുമാനങ്ങളും പലപ്പോഴും ബന്ധങ്ങൾ തകർക്കുകയേ ഉള്ളൂ. ഏതൊരു കാര്യത്തിലും വിവേകത്തിനും യുക്തിക്കും മുൻഗണന നൽകണം. ശാന്തമായ മനസ്സോടെ ആലോചിച്ചാൽ ഏതൊരു വലിയ പ്രശ്നത്തിനും ലളിതമായ പരിഹാരം കണ്ടെത്താൻ സാധിക്കും.

കാണുന്നവരെയെല്ലാം സുഹൃത്തായി കാണരുത്

മനുഷ്യരെ കൃത്യമായി തിരിച്ചറിയുന്നതിൽ ചാണക്യൻ വലിയ പ്രാധാന്യം നൽകുന്നുണ്ട്. കാണുന്ന എല്ലാവരെയും കണ്ണുമടച്ച് വിശ്വസിക്കരുത്. പുറമെ സൗഹൃദം നടിക്കുന്ന പലരും ഉള്ളിൽ നിങ്ങളുടെ വീഴ്ച ആഗ്രഹിക്കുന്നവരായിരിക്കാം. അതുകൊണ്ട് ആരെ വിശ്വസിക്കണം, ആരോട് അകലം പാലിക്കണം എന്ന് കൃത്യമായ ബോധ്യമുണ്ടായിരിക്കണം.

ശത്രുവുമായി നേരിട്ട് ഒരു യുദ്ധത്തിന് പോലും മുതിരാതെ അവരെ നിഷ്പ്രഭരാക്കുന്നതാണ് ഏറ്റവും വലിയ വിജയം. അറിവ്, ആത്മവിശ്വാസം, കഴിവ്, ക്ഷമ എന്നിവയിലൂടെ സ്വയം കൂടുതൽ ശക്തനാകുക. നിങ്ങൾ അത്രമേൽ ശക്തനാകുമ്പോൾ എതിരാളികൾ പോലും നിങ്ങളെ ബഹുമാനിക്കാൻ തുടങ്ങുമെന്ന് ചാണക്യനീതി വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.

 English Summary:

According to the Chanakya Niti, people should avoid making decisions in anger and instead wait for the right opportunity before acting. It also advises identifying an opponent’s weaknesses rather than focusing only on their strengths, as this helps in planning a smarter strategy.

Follow Us