Kasaragod: കാസർകോട് ആസിഡ് കുടിച്ച് ജീവനൊടുക്കി കുടുംബം; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു
Kasaragod Self Murder: കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: കാസർകോട് അമ്പലത്തറ പറക്കളായിയിൽ ആസിഡ് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പറക്ലായി സ്വദേശി രാകേഷ് ആണ് മരിച്ചത്.
കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥന്‍ ഗോപി, ഭാര്യ ഇന്ദിര, മൂത്ത മകൻ രഞ്ചേഷ് എന്നിവർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
പുലർച്ച ഗോപി അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യശ്രമം പുറത്തറിയുന്നത്. അയൽക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രാകേഷ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.
കൊല്ലം ദേശീയപാതയിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; നാല് മരണം, ഒരാളുടെ നില ഗുരുതരം
ഓച്ചിറ വലിയകുളങ്ങരയ്ക്ക് അടുത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറും കാറും കൂട്ടിയിടിച്ച് വൻ അപകടം. നാല് പേർ മരിച്ചതായാണ് വിവരം. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന തേവലക്കര സ്വദേശികളാണ് മരിച്ചത്. ബസിലുണ്ടായിരുന്ന പത്ത് പേർക്കോളം പരിക്കേറ്റതായാണ് വിവരം. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കാറിൻ്റെ ഡ്രൈവർ ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.