Kodungallur: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം, അന്വേഷണം ആരംഭിച്ച് പോലീസ്

Fetus Body Found Inside Fridge: സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃത​ദേഹം കണ്ടെത്തിയത്. വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അധികൃതർ അറിയിച്ചു.

Kodungallur: കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം, അന്വേഷണം ആരംഭിച്ച് പോലീസ്

പ്രതീകാത്മക ചിത്രം

Updated On: 

24 Mar 2026 | 07:17 AM

തൃശ്ശൂർ: കൊടുങ്ങല്ലൂർ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ​ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളായ അഭിഷേക്, അപർണ കൃഷ്ണദാസ് എന്നിവരുടെ മുറിയിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് മാസത്തോളം പ്രായമുള്ള ​ഗർഭസ്ഥ ശിശുവിന്റെ മൃത​ദേഹം ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.

രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃത​ദേഹം കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്കും ചോ​ദ്യം ചെയ്യലിനുമൊടുവിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാലേകാലോടെയാണ് ഭ്രൂണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അപർണയേയും അഭിഷേകിനെയും ചോദ്യം ചെയ്തു.

ALSO READ: ശബരിമലയിലെ യുവതി പ്രവേശനത്തെ സുപ്രീംകോടതിയിൽ എതിർത്ത് ദേവസ്വം ബോർഡ്

യുവതി മൂന്ന് മാസം ​ഗർഭിണിയായിരുന്നു. കഴിഞ്ഞ ഇരുപതാം തീയതി വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ മാസം തികയാതെ പ്രസവിക്കുകയായിരുന്നു. ഫ്ലാറ്റിലെ ശൗചാലയത്തിൽവെച്ചാണ് കുഞ്ഞ് പുറത്ത് വന്നത്. നഴ്സിങ് പഠിച്ചിട്ടുള്ളതിനാൽ സ്വയം ഭ്രൂണം വേർപ്പെടുത്തി. കളയാനുള്ള ബുദ്ധിമുട്ട് കാരണം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നുമാണ് അപർണയുടെ മൊഴി.

സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോ​ഗമിക്കുകയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അധികൃതർ അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?