KN Balagopal: മന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
KN Balagopal’s Car Mets with Accident: സംഭവത്തിൽ മന്ത്രിയും കാറിലുണ്ടായിരുന്ന മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജി സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് വന്നത്.
തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വെഞ്ഞാറമൂട് വാമനപുരത്തുവച്ചാണ് അപകടം നടന്നത്. സംഭവത്തിൽ മന്ത്രിയും കാറിലുണ്ടായിരുന്ന മറ്റുള്ളവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജി സ്റ്റീഫൻ എംഎൽഎയുടെ കാറിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് വന്നത്.
കൊട്ടാരക്കത ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. ഈ സമയം എതിർ ദിശയിൽ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട ഇലന്തൂരിലേയ്ക്ക് പോവുകയായിരുന്ന കാര്‍ അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയി ഈ കാറില്‍ ഇടിച്ച ശേഷം എതിരേ വന്ന മന്ത്രിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.
അപകടത്തിനു പിന്നാലെ മറ്റൊരു കാറിൽ വന്ന ജി. സ്റ്റീഫന്‍ എംഎല്‍എയുടെ വാഹനത്തില്‍ കയറി മന്ത്രി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി ഇടിച്ച വാഹനത്തിലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
Also Read:കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞ് മൂന്ന് മരണം
കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞ് മൂന്ന് മരണം
പാലക്കാട് ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്‌ഷനു സമീപം കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. കാട്ടുപന്നി കുറുകെച്ചാടി കാർ നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടത്തിനു കാരണം. യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ ആദ്യം റോഡരികിലെ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരും തൽക്ഷണം മരിച്ചു. മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.