AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

phd, MPhil increments: അധ്യാപകർക്ക് തിരിച്ചടി, പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് തുക ധനവകുപ്പ് റദ്ദാക്കി, ഇനി വരുന്ന നടപടി ഇങ്ങനെ

PhD, M.Phil Increments : ഈ അധ്യാപകർക്ക് ലഭിച്ച ഒൻപത് വർഷത്തെ അധിക വിഹിതം സർക്കാരിലേക്ക് തിരിച്ചടയ്‌ക്കേണ്ടിവരും. ഇവർക്കുള്ള അധികവിഹിതം സ്ഥാനക്കയറ്റ കുടിശ്ശികയിൽ നിന്നോ അല്ലെങ്കിൽ ഭാവിയിലെ ക്ഷാമബത്ത (DA) പരിഷ്‌കാരങ്ങളിൽ നിന്നോ ഈടാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.

phd, MPhil increments: അധ്യാപകർക്ക് തിരിച്ചടി, പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് തുക ധനവകുപ്പ് റദ്ദാക്കി, ഇനി വരുന്ന നടപടി ഇങ്ങനെ
College Teachers SalaryImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 09 Nov 2025 07:03 AM

തിരുവനന്തപുരം: കോളേജ് അധ്യാപകർക്ക് ഏഴാം ശമ്പളക്കമ്മിഷൻ കാലയളവിൽ അനുവദിച്ച പിഎച്ച്ഡി, എംഫിൽ ഇൻക്രിമെന്റ് തുക ധനവകുപ്പ് റദ്ദാക്കി ഉത്തരവിറക്കി. 2016-ൽ നൽകിത്തുടങ്ങിയ ഈ ആനുകൂല്യത്തുക തിരിച്ചുപിടിക്കാനാണ് സർക്കാർ തീരുമാനം. ഈ നടപടി മുന്നൂറിലേറെ അധ്യാപകരെയാണ് നേരിട്ട് ബാധിക്കുക.

 

തുക തിരിച്ചുപിടിക്കുന്നത് ഇങ്ങനെ

 

ഈ അധ്യാപകർക്ക് ലഭിച്ച ഒൻപത് വർഷത്തെ അധിക വിഹിതം സർക്കാരിലേക്ക് തിരിച്ചടയ്‌ക്കേണ്ടിവരും. ഇവർക്കുള്ള അധികവിഹിതം സ്ഥാനക്കയറ്റ കുടിശ്ശികയിൽ നിന്നോ അല്ലെങ്കിൽ ഭാവിയിലെ ക്ഷാമബത്ത (DA) പരിഷ്‌കാരങ്ങളിൽ നിന്നോ ഈടാക്കാനാണ് ധനവകുപ്പിന്റെ തീരുമാനം.

Also Read: JEE Main 2026: ജെഇഇ മെയിന്‍ പരീക്ഷയില്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാമോ? വ്യക്തത വരുത്തി എന്‍ടിഎ

ഒരു ഇൻക്രിമെന്റ് ഇനത്തിൽ ശരാശരി 1000 രൂപയാണ് അടിസ്ഥാന ശമ്പളത്തിൽ വർധനവ് ഉണ്ടായിരുന്നത്. 2016-ൽ സർക്കാർ എടുത്ത തീരുമാനമനുസരിച്ച്, പിഎച്ച്ഡി യോഗ്യതയോടെ ജോലിയിൽ പ്രവേശിക്കുന്നവർക്ക് അഞ്ചും എംഫിൽ ബിരുദധാരികൾക്ക് മൂന്നും ഇൻക്രിമെന്റുകൾ നൽകാനായിരുന്നു തീരുമാനം. എന്നാൽ, ഈ ഇൻക്രിമെന്റ് ഏഴാം ശമ്പളക്കമ്മിഷൻ കാലയളവിൽ നൽകിയപ്പോഴും ആറാം ശമ്പളക്കമ്മിഷൻ കാലത്തെ വ്യവസ്ഥയാണ് നടപ്പാക്കിയത്.

‘മുൻകൂർ ഇൻക്രിമെന്റ് അനുവദനീയമല്ല’ എന്ന് 2017-ലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവിലും ‘അനുവദനീയമാണ്’ എന്ന് 2018-ലെ യുജിസി (UGC) മാർഗരേഖയിലും പരാമർശിച്ചിരുന്നു. ഈ വൈരുദ്ധ്യമാണ് ആശയക്കുഴപ്പങ്ങൾക്ക് കാരണമായത്. ഈ പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ യുജിസി നിർദേശമനുസരിച്ച് ഇൻക്രിമെന്റ് റദ്ദാക്കി തുക തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.
ഈ മുൻകൂർ ഇൻക്രിമെന്റിലെ ആശയക്കുഴപ്പം കാരണം അധ്യാപകരുടെ തസ്തികനിർണയവും സ്ഥാനക്കയറ്റവും നീണ്ടുപോയിരുന്നു. ഇപ്പോഴത്തെ സർക്കാർ തീരുമാനം അതിന് പരിഹാരമാകും.

തുക തിരിച്ചുപിടിക്കരുതെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായും, അതിനെത്തുടർന്നാണ് അധികവിഹിതം ഭാവിവരുമാനത്തിൽനിന്ന് ഈടാക്കി പ്രശ്നം പരിഹരിച്ചതെന്നും AKPCTA പ്രസിഡന്റ് എ. നിശാന്തും ജനറൽ സെക്രട്ടറി കെ. ബിജുകുമാറും പ്രതികരിച്ചു.