AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Accident Death: കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞ് മൂന്ന് മരണം

Palakkad Car Accident Death: കാട്ടുപന്നി കുറുകെച്ചാടിയതോടെ നിയന്ത്രണംവിട്ട കാർ റോഡരികിലെ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരും തൽക്ഷണം മരിച്ചു.

Accident Death: കാട്ടുപന്നി കുറുകെച്ചാടി; നിയന്ത്രണംവിട്ട കാർ പാടത്തേക്കു മറിഞ്ഞ് മൂന്ന് മരണം
മരിച്ച സനൂഷ്, രോഹൻ രഞ്ജിത്ത്, രോഹൻ സന്തോഷ്.Image Credit source: social media
sarika-kp
Sarika KP | Published: 09 Nov 2025 06:13 AM

പാലക്കാട്: ചിറ്റൂർ റോഡിൽ കല്ലിങ്കൽ ജംക്‌ഷനു സമീപം കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണംവിട്ട കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. യാത്രപോയി മടങ്ങുകയായിരുന്ന സുഹൃത്തുക്കളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് സാരമായ പരിക്കേറ്റു. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാട്ടുപന്നി കുറുകെച്ചാടിയതോടെ നിയന്ത്രണംവിട്ട കാർ റോഡരികിലെ മൈൽക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. അപകടത്തിൽ മൂന്ന് പേരും തൽക്ഷണം മരിച്ചു. പാലക്കാട് നൂറടി റോഡ് രഞ്ജിത്തിന്റെ മകൻ റോഹൻ (24), നൂറണി സ്വദേശി സന്തോഷിന്റെ മകൻ റോഹൻ സന്തോഷ് (22), യാക്കര സ്വദേശി ശാന്തകുമാറിന്റെ മകൻ സനൂഷ് (19) എന്നിവരാണു മരിച്ചത്. സനൂഷ് വിദ്യാർഥിയാണ്.

Also Read:അട്ടപ്പാടിയിൽ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; ബന്ധുവായ കുട്ടിക്ക് പരിക്ക്

കാർ ഓടിച്ചിരുന്ന ചന്ദ്രനഗർ സ്വദേശി ആദിത്യൻ (23), യാക്കര സ്വദേശി ഋഷി (24), നെന്മാറ സ്വദേശി ജിതിൻ (21) എന്നിവർക്കാണു പരിക്കേറ്റത്.ചിറ്റൂരിൽ നിന്നു പാലക്കാട്ടേക്കു വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കുറുകെച്ചാടിയ പന്നിയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കാർ നിയന്ത്രണംവിട്ട് പാടത്തേക്കു മറി‍ഞ്ഞത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലാണ്.

വാഹനത്തിൽ കുടുങ്ങിയ നിലയിലായിരുന്നു ആറ് പേരും. ഇവരെ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്നാണു പുറത്തെടുത്തത്. സുഹൃത്തുക്കളായ ആറ് പേരും ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.