താമരശേരിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

Thamarassery Waste Treatment Plant Fire: ഫാക്ടറിയുടെ ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി. മുക്കത്ത് നിന്നും കോഴിക്കോട് മീഞ്ചന്തയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

താമരശേരിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം

പ്രതീകാത്മക ചിത്രം

Updated On: 

01 Jan 2026 | 06:46 AM

കോഴിക്കോട്: താമരശേരിയില്‍ മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ തീപിടിത്തം. കോഴിക്കോട് താമരശേരി എലോക്കരയിലെ ഫാക്ടറിയിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പ്ലാന്റും കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളും കത്തിനശിച്ചു. തീപിടിത്തത്തില്‍ ആളപായമില്ലെന്നാണ് വിവരം. എംആര്‍എം ഇക്കോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം.

ഫാക്ടറിയുടെ ഓഫീസ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിക്കിരയായത്. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി. മുക്കത്ത് നിന്നും കോഴിക്കോട് മീഞ്ചന്തയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, എറണാകുളം ബ്രോഡ്‌വേയിലും കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി. പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തില്‍ പന്ത്രണ്ടോളം കടകളാണ് കത്തിനശിച്ചത്. ശ്രീധര്‍ തിയേറ്ററിന് പിന്നിലുള്ള കോളിത്തറ കെട്ടിട സമുച്ചയത്തിലാണ് തീപിടിത്തമുണ്ടായത്.

Also Read: Kochi fire break: എറണാകുളത്തെ ബ്രോഡ്‌വേയിൽ വൻ തീപിടിത്തം, കത്തിനശിച്ചത് പന്ത്രണ്ടോളം കടകൾ

ഫാന്‍സി, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. അതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. മൂന്നിനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച കടകളാണ് കത്തിനശിച്ചത്. വ്യാപാരികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. എറണാകുളം ജില്ലയിലെ ഒന്‍പത് അഗ്നിരക്ഷാ യൂണികള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

ഗ്രീൻ ടീയ്ക്ക് പകരമാകുമോ മാച്ച
പിസിഒഎസ് നിയന്ത്രിക്കാന്‍ ചെയ്യേണ്ടതെന്ത്?
എയർ ഫ്രയറിൽ ഈ ഭക്ഷണങ്ങൾ ഉണ്ടാക്കാൻ പാടില്ല
രാത്രിയിൽ വറുത്ത ഈന്തപ്പഴം കഴിക്കൂ; ഗുണങ്ങൾ ഞെട്ടിക്കും
പക്ഷിയുടെ ജീവൻ രക്ഷിക്കാൻ
വാഹനങ്ങൾ തടഞ്ഞ് കാട്ടാനയുടെ പരാക്രമം
മുടവൻമുകളിലെ വീട്ടിൽ സങ്കടത്തോടെ പ്രണവ്
മോഹലാലിൻ്റെ മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി എത്തിയപ്പോൾ