Vithura Case: വിതുര പീഡനക്കേസിൽ ഒന്നാം പ്രതിക്ക് 37 വർഷം കഠിനതടവും പിഴയും
Vithura Case: വിതുര സ്വദേശിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചതാണ് കേസ്. വിതുര പീഡനക്കേസ് ആയി രജിസ്റ്റർ ചെയ്ത 24 കേസിലെ ഒന്നാമത്തെ കേസിനാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്..നേരത്തേ വിചാരണ പൂർത്തിയായ ഒരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി...
കോട്ടയം: വിതുര പീഡനക്കേസിൽ ഒന്നാംപ്രതിക്ക് 37 വർഷം കഠിനവും പിഴയും. വിതുര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച് മാസങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ്.കേസിൽ ഒന്നാംപ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിന് (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ-52) 37 വർഷം കഠിനതടവും പിഴയും വിധിച്ചത്.
വിതുര പീഡനക്കേസ് ആയി രജിസ്റ്റർ ചെയ്ത 24 കേസിലെ ഒന്നാമത്തെ കേസിനാണ് വിതുര അഡിഷണൽ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറഞ്ഞത്.നേരത്തേ വിചാരണ പൂർത്തിയായ ഒരു കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഒന്നാംപ്രതി സുരേഷ് ജയിലിൽ തടവ് ശിക്ഷയിൽ കഴിയുകയായിരുന്നു.
ALSO READ:മലപ്പുറത്തെ സ്ട്രോങ്ങ് റൂം തുറക്കാൻ നിർദ്ദേശിച്ചിട്ടില്ല; വാർത്തകൾ നിഷേധിച്ച് ജില്ലാ കളക്ടർ
ഇതിനു പുറമേ പ്രതി കുറ്റം ചെയ്തു എന്ന് കണ്ടെത്തിയ മറ്റ് രണ്ട് കേസിലെ ശിക്ഷ 13 പ്രഖ്യാപിക്കും. ഈ മൂന്നു കേസുകളിലും പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. നിലവിൽ അനുവദിച്ചു വരുന്ന ശിക്ഷാ കാലാവധി കേസിലും ശിക്ഷയായി പരിഗണിക്കുന്നതായിരിക്കും.
അന്യായമായി പെൺകുട്ടിയെ തടഞ്ഞു വച്ചതിന് ഒരു വർഷം, 10 ദിവസത്തിനുമേൽ തടഞ്ഞു വെച്ചതിനു മൂന്നുവർഷം, വില്പന നടത്തിയതിന് 10 വർഷം, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാങ്ങിയതിന് 10 വർഷം, വ്യഭിചാരശാല നടത്തിയതിന് മൂന്നുവർഷം, പ്രായപൂർത്തിയായ പെൺകുട്ടിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിന് 10 വർഷം എന്നിങ്ങനെയാണ് പ്രതിക്ക് ശിക്ഷ നൽകിയത്. കൂടാതെ വിവിധ വകുപ്പുകളിൽ ആയി പ്രതി 14000 രൂപ പിഴയും അടയ്ക്കണം. തുക ഇരയായ പെൺകുട്ടിക്ക് കൈമാറണമെന്നും കോടതി വിധിച്ചു.