Kochi Flights Cancelled: പ്രവാസി യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി
Kochi To Jeddah Flight Cancelled: യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തുടർന്നാണ് എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവ സർവീസ് റദ്ദാക്കിയത്.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. സൗദിയ എയർലൈൻസ്, ആകാശ എയർ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന സർവീസുകളാണ് റദ്ദാക്കി. ഇന്നലെ പുറപ്പെടാനിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു.
കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തുടർന്നാണ് എയർ ഇന്ത്യ, ആകാശ എയർ, ഇൻഡിഗോ എന്നിവ സർവീസ് റദ്ദാക്കിയത്. ആകാശ എയർ സർവീസ് ഞായറാഴ്ച വരെ നീട്ടിയതായാണ് അറിയിച്ചത്. റിയാദ് വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ ഹൂതി ആക്രമണങ്ങളിൽ സൗദിയ എയർലൈൻസ് പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാരാണ് കൊല്ലപ്പെട്ടത്. സൗദിയ പൈലറ്റ് ക്യാപ്റ്റൻ ഹമൂദ് ബിൻ അലി അൽ ഖഥ്മിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ALSO READ: സിനിമാ തിയേറ്ററുകളില്‍ മിന്നല്‍ പരിശോധന:26 കേസുകൾ, 62,000 രൂപ പിഴ
ആക്രമണത്തിന് പിന്നാലെ സ്വദേശികളും വിദേശികളും അടക്കം നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ഉച്ചയോടെ വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം ഉണ്ടായതോടെ വിമാനത്താവളം താൽക്കാലികമായി അടച്ചിരിക്കുകയാണ്. ഇതോടെ കൂടുതൽ സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
റിയാദിലേക്കുള്ള സർവീസും മുടങ്ങി
സൗദി അറേബ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിനിടയിൽ, റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യയും നീട്ടിയതായി അധികൃതർ ശനിയാഴ്ച അറിയിച്ചിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ഒക്ടോബർ 14 വരെയും എയർ ഇന്ത്യ ഒക്ടോബർ 15 വരെയും സർവീസുകൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസും എയർ ഇന്ത്യയും വിമാന സർവീസ് റദ്ദാക്കിയത് ബാധിക്കപ്പെട്ട യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുമ്പോൾ മുഴുവൻ തുകയും തിരികെ നൽകുന്നുണ്ട്.
യാത്രക്കാർക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും എയർ ഇന്ത്യ എക്സ്പ്രസ് നൽകുന്നുണ്ട്. ബെംഗളൂരു, കൊച്ചി, കണ്ണൂർ, കോഴിക്കോട് എന്നീ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് റിയാദിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 16 വിമാന സർവീസുകളാണ് നടത്തുന്നത്. എയർ ഇന്ത്യ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും റിയാദിലേക്ക് ആഴ്ചയിൽ ഏഴ് വിമാന സർവീസുകൾ നടത്തുന്നു. ഒക്ടോബർ 11 വരെ റിയാദിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നതായി ആകാശ എയറും അറിയിച്ചു.
ഈ ആഴ്ച ആദ്യം, സൗദി അറേബ്യയിലെ റിയാദ്, അബഹ എന്നിവിടങ്ങളിലെ രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായതാണ് നിലവിലെ സർവീസുകൾ തടസ്സപ്പെടാൻ കാരണം. ആക്രമണത്തിന് പിന്നൽ ഹൂതി വിമതരാണെന്നാണ് റിപ്പോർട്ട്.
English Summary:
Air India Express and Air India have extended the cancellation of flights to and from Riyadh, Jeddah amid the evolving situation in Saudi Arabia, officials said on Saturday. Check the current flight status from Kochi.