AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

നാല് വയസുകാരിയെ കൊന്ന് ബാഗിലാക്കി പാലക്കാട് റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പ്രതികൾക്ക് 18 വർഷം ശിക്ഷ

ഭിക്ഷാടനത്തിനായി കൊണ്ടുവന്ന പെൺകുട്ടിയെയാണ് കൊന്ന് ബാഗിലാക്കി റെയിൽവെ ട്രാക്കിൽ തള്ളിയത്. കേസിൽ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

നാല് വയസുകാരിയെ കൊന്ന് ബാഗിലാക്കി പാലക്കാട് റെയിൽവെ ട്രാക്കിൽ ഉപേക്ഷിച്ചു; രണ്ട് പ്രതികൾക്ക് 18 വർഷം ശിക്ഷ
ശിക്ഷിക്കപ്പെട്ട കദീജയും ഫാത്തിമയുംImage Credit source: Special Arrangement
jenish-thomas
Jenish Thomas | Updated On: 17 Mar 2025 23:22 PM

പാലക്കാട് : ഭിക്ഷാടനത്തിനായി നാല് വയസുകാരിയെ തട്ടികൊണ്ട് വന്ന് കൊന്ന് ബാഗലാക്കി റെയിൽവെ ട്രാക്കിൽ തള്ളിയ കേസിൽ രണ്ട് പ്രതികൾക്ക് മൂന്ന് വർഷം ശിക്ഷ വിധിച്ച് കോടതി. കേസിലെ മൂന്നും അഞ്ചും പ്രതികളായ കദീജ ബീബി, ഫാത്തിമ എന്നിവർക്കെതിരെയാണ് പാലക്കാട് ഫസ്റ്റ് ക്ലാസ് സെക്ഷൻസ് കോടതി ജസ്റ്റിസ് വിനായക റാവു ആർ 18 വർഷം കഠിന ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചത്. കേസിലെ ഒന്നും രണ്ടും നാലും പ്രതികളായ സുരേഷ്, സത്യ എന്ന പടയപ്പ, ഫെമിന എന്നിവർ ഇപ്പോഴും ഒളിവിലാണ്. 2019 ജനുവരി 15നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

പാലാക്കാട് താണാവ് റെയിൽവെ മേൽപ്പാലത്തിന് താഴെയായിരുന്നു ബാഗിലാക്കി നാല് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭിക്ഷാടനത്തിനായി തട്ടികൊണ്ട് വന്ന പെൺകുട്ടിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ചിരിക്കുന്നതെന്ന്. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നുള്ള ഭിക്ഷാടന സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തത്.

ALSO READ : Assault Student: സ്കൂൾ വിദ്യാർഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചു; കോഴിക്കോട് യുവാവ് അറസ്റ്റില്‍

തമിഴ്നാട്ടിൽ ഈറോഡ്, തിരുപ്പൂർ സ്വദേശികളാണ് അറസ്റ്റിലായ കദീജയും ഫാത്തിമയും. നാല് വയുസകാരിയെ തട്ടികൊണ്ട് വന്ന കൊലപ്പെടുത്തിയതിന് മൃതദേഹം ഉപേക്ഷിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുയെന്നാണ് മൂന്നും അഞ്ച് പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. വാദം അംഗീകരിച്ച കോടതി ഇരുവർക്കുമെതിരെ കഠിന ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.