AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും:രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുമോ?

Kerala Assembly Conference Begins Today: ആദ്യ ദിവസമായ ഇന്ന് സമീപ നാളുകളിൽ വിട്ടുപിരിഞ്ഞ് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ പിരിയും.

നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും:രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുമോ?
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎImage Credit source: Social Media
Sarika KP
Sarika KP | Updated On: 15 Sep 2025 | 06:16 AM

തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും. ഒക്ടോബർ പത്ത് വരെയാണ് സമ്മേളനം. ആദ്യ ദിവസമായ ഇന്ന് സമീപ നാളുകളിൽ വിട്ടുപിരിഞ്ഞ് മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദൻ, മുൻ സ്പീക്കർ പിപി തങ്കച്ചൻ,പീരുമേട് എംഎൽ.എ അയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് അനുശോചനം അർപ്പിച്ച് സഭ പിരിയും.

ബാക്കി 11 ദിവസങ്ങളിൽ 9 ദിവസങ്ങൾ ഔദ്യോഗിക കാര്യങ്ങൾക്കും രണ്ടു ദിവസങ്ങൾ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനുമായി വിനിയോഗിക്കുന്നതാണ്. നാല് ബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എ എൻ ഷംസീര്‍ അറിയിച്ചു. അതേസമയം ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ.

അഥവാ രാഹുല്‍ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് സ്പീക്കറിനെ അറിയിച്ച് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കുന്നതിൽ കോൺ​ഗ്രസിൽ തന്നെ രണ്ട് അഭിപ്രായമാണുള്ളത്.

Also Read:നിയമസഭാ സമ്മേളനം തിങ്കളാഴ്ച; രാഹുൽ മാങ്കൂട്ടം എത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും

സ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോൺ സംഭാഷണം, വയനാട്ടിലെ കോൺഗ്രസ് നേതാവിന്‍റെ ആത്മഹത്യ, അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങൾ സഭാ സമ്മേളനത്തിൽ ചർച്ചയാകും.