AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC Free Service: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ​ഗണേഷ് കുമാർ

K B Ganesh Kumar: പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം ഷെയിം ഷെയി എന്ന് ആക്രോശിക്കുകയായിരുന്നു. ആ വേളയിലാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷത്തിന് സംബന്ധിച്ച് ഇത് ഒരുപക്ഷേ ലജ്ജാകരമായി തോന്നിയേക്കാം പക്ഷേ കാൻസർ രോഗികളെ സംബന്ധിച്ച് ഇത് വളരെ വലിയൊരു പ്രഖ്യാപനമാണെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

KSRTC Free Service: കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര; പ്രഖ്യാപനവുമായി മന്ത്രി ​ഗണേഷ് കുമാർ
KB Ganesh Kumar ( Image - Facebook, ganeshkumar official)
ashli
Ashli C | Updated On: 09 Oct 2025 13:55 PM

തിരുവനന്തപുരം: കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനിമുതൽ സൗജന്യ യാത്ര ചെയ്യാമെന്ന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭാ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ അടുത്ത് വരുന്നതിനിടയാണ് സംസ്ഥാന സർക്കാരിന്റെ നിർണായകനീക്കം. സൂപ്പർഫാസ്റ്റ് മുതലുള്ള താഴെക്കുള്ള ബസുകളിൽ ആണ് കാൻസർ രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുക. കൂടാതെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും സൗജന്യ യാത്ര സാധ്യമാകും. ഗതാഗത മന്ത്രി ഗണേഷ് കുമാർ നിയമസഭയിലാണ് ഈ സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്.

സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്ന രോഗികൾക്കും സൗജന്യ യാത്ര അനുവദിക്കും. വിഷയത്തിൽ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഉടൻതന്നെ തീരുമാനമെടുത്ത് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നടത്തുമെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി. അതേസമയം നിയമസഭയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുന്നതിനിടെ ബഹളം വെച്ച പ്രതിപക്ഷത്തിനെതിരെ ​ഗണേഷ് കുമാർ ശക്തമായ വിമർശനം ഉന്നയിച്ചു.

പ്രതിപക്ഷത്തിന് ഇത് ഒരുപക്ഷേ വലിയ കാര്യമല്ലായിരിക്കാം. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം ഷെയിം ഷെയി എന്ന് ആക്രോശിക്കുകയായിരുന്നു. ആ വേളയിലാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷത്തിന് സംബന്ധിച്ച് ഇത് ഒരുപക്ഷേ ലജ്ജാകരമായി തോന്നിയേക്കാം പക്ഷേ കാൻസർ രോഗികളെ സംബന്ധിച്ച് ഇത് വളരെ വലിയൊരു പ്രഖ്യാപനമാണെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം നിയമസഭയിൽ അതിരുകടന്ന പ്രതിഷേധത്തിന് മൂന്ന് എംഎൽഎമാർക്ക് സസ്പൻഷൻ. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോൺ, എം വിൻസൻ്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പൻഷൻ ലഭിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദ്ദിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ നിയമസഭാ ചീഫ് മാർഷൽ ഷിബുവിന് ശസ്ത്രക്രിയ വേണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സുരക്ഷാ ചുമതലയുള്ള ഷിബുവിനെ ഗുരുതരമായി ആക്രമിച്ചു എന്നാണ് ലഭിക്കുന്ന വിവരം.