KWA Free Drinking Water Scheme: സൗജന്യമായി കുടിവെള്ളവുമായി ജല അതോറിറ്റി; ജനുവരി ഒന്ന് മുതൽ അപേക്ഷിക്കാം, നിബന്ധനകൾ ഇങ്ങനെ

Kerala Water Authority Free Drinking Water Scheme: ഈ വർഷം മുതൽ വാടക വീടുകളിൽ താമസിക്കുന്ന ബിപിഎൽ വിഭാഗക്കാർക്കും ആനുകൂല്യം ലഭ്യമാണ്. ഇവർ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.

KWA Free Drinking Water Scheme: സൗജന്യമായി കുടിവെള്ളവുമായി ജല അതോറിറ്റി; ജനുവരി ഒന്ന് മുതൽ അപേക്ഷിക്കാം, നിബന്ധനകൾ ഇങ്ങനെ

Free Water for BPL Families

Edited By: 

Jenish Thomas | Updated On: 26 Dec 2025 | 07:46 PM

തിരുവനന്തപുരം: സംസ്ഥാന ജല അതോറിറ്റി ബിപിഎൽ വിഭാഗക്കാർക്കായി നൽകുന്ന സൗജന്യ കുടിവെള്ള ആനുകൂല്യത്തിന് ജനുവരി ഒന്ന് മുതൽ അപേക്ഷിക്കാം. പ്രതിമാസം 15,000 ലിറ്റർ (15 കിലോ ലിറ്റർ) വരെ വെള്ളം ഉപയോഗിക്കുന്ന അർഹരായ ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നിലവിൽ ആനുകൂല്യം ലഭിക്കുന്നവരും പുതുതായി അപേക്ഷിക്കുന്നവരും ജനുവരി 31-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷിക്കേണ്ട വിധം

ഉപഭോക്താക്കൾക്ക് http://bplapp.kwa.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷകരുടെ വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ റേഷൻ കാർഡ് വിവരങ്ങളുമായി ഒത്തുനോക്കിയ ശേഷമായിരിക്കും അന്തിമ അനുമതി നൽകുന്നത്.

പ്രധാന നിബന്ധനകൾ

വാട്ടർ ചാർജ് കുടിശ്ശികയുള്ളവർ ജനുവരി 31-നകം അത് അടച്ചുതീർക്കണം. മീറ്റർ പ്രവർത്തനരഹിതമായവർ അത് മാറ്റി സ്ഥാപിച്ചാൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. ഈ വർഷം മുതൽ വാടക വീടുകളിൽ താമസിക്കുന്ന ബിപിഎൽ വിഭാഗക്കാർക്കും ആനുകൂല്യം ലഭ്യമാണ്. ഇവർ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകർപ്പും വീടുടമസ്ഥന്റെ സമ്മതപത്രവും ഓൺലൈനായി അപ്‌ലോഡ് ചെയ്യണം. സംശയനിവാരണത്തിനായി അടുത്തുള്ള വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസുമായോ അല്ലെങ്കിൽ 1916 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Related Stories
Three People Found Dies:കൊച്ചു മകൻ വീടിനുള്ളിൽ തൂങ്ങിമരിച്ച‌ നിലയിൽ; മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി
Eldhose Kunnappilly: ഭാര്യക്ക് നഗരസഭാ അധ്യക്ഷസ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പള്ളിയുടെ എംഎൽഎ ഓഫീസിന് പൂട്ടിട്ട് കെട്ടിട ഉടമ
Sabarimala Gold Scam: ശബരിമലക്കേസിലെ ഡി മണി താനല്ലെന്നാണ് എസ്ഐടി ചോദ്യം ഡിണ്ടി​ഗൽ സ്വദേശി
Kerala Lottery Result: ഈ ടിക്കറ്റാണോ കൈവശം? നിങ്ങൾക്ക് ഇനി സുവര്‍ണകാലം; സുവര്‍ണ കേരളം ലോട്ടറി ഫലം പുറത്ത്‌
Lali James: ‘അവരെ അച്ചടക്കം പഠിപ്പിക്കാൻ എനിക്കറിയാം, എല്ലാം തുറന്നു പറയും’; കോൺഗ്രസിനെ വെട്ടിലാക്കി ലാലി ജെയിംസ്
Kerala Rain alert : വീണ്ടും പച്ചപിടിച്ച് മഴമുന്നറിയിപ്പ്, ഈ ജില്ലക്കാർ ഒന്നു ശ്രദ്ധിക്കുക
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കടല വെള്ളത്തിലിടാൻ മറന്നുപോയോ? ഒരു മണിക്കൂർ മതി...
വനിതാ ടീം കോച്ച്‌ അമോൽ മജുംദാറിന്റെ ശമ്പളമെത്ര?
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍