Kerala Petrol Shortage: പണം നൽകിയാലും പെട്രോളില്ല, പമ്പുകളിൽ നിയന്ത്രണം; സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക്

Kerala Petrol Pumps Run Dry Amid Supply Cuts : രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ എണ്ണക്കമ്പനികൾ വലിയ നഷ്ടത്തിലാണ്. വില കൂട്ടാൻ അനുമതി തേടി കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, കൂടിയ വിലയ്ക്ക് വിൽക്കാനായി കമ്പനികൾ ഇന്ധനം പൂഴ്ത്തിവെക്കുകയാണെന്ന് പമ്പുടമകൾ ആരോപിക്കുന്നു.

Kerala Petrol Shortage: പണം നൽകിയാലും പെട്രോളില്ല, പമ്പുകളിൽ നിയന്ത്രണം; സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക്

Kerala Petrol Shortage

Updated On: 

03 May 2026 | 06:00 PM

തിരുവനന്തപുരം: കേരളത്തിലെ പെട്രോൾ പമ്പുകളിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. സംസ്ഥാനത്തെ മിക്ക പമ്പുകളിലും പെട്രോളും ഡീസലും തീർന്നതിനെത്തുടർന്ന് നോ സ്റ്റോക്ക് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഓരോ പമ്പിലെയും ശരാശരി ഉപഭോഗം കണക്കാക്കി അത്യാവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമാണ് കമ്പനികൾ ഇപ്പോൾ നൽകുന്നത്. ഇതിന് പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉയർന്നു കേൾക്കുന്നത്. ആദ്യത്തേത് വിലവർധന തന്നെയാണ് ലക്ഷ്യം.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ എണ്ണക്കമ്പനികൾ വലിയ നഷ്ടത്തിലാണ്. വില കൂട്ടാൻ അനുമതി തേടി കമ്പനികൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ വില വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ, കൂടിയ വിലയ്ക്ക് വിൽക്കാനായി കമ്പനികൾ ഇന്ധനം പൂഴ്ത്തിവെക്കുകയാണെന്ന് പമ്പുടമകൾ ആരോപിക്കുന്നു.

ക്രെഡിറ്റ് സൗകര്യം നിർത്തലാക്കിയതാണ് മറ്റൊരു കാരണം. നേരത്തെ അഞ്ച് ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഇന്ധനം നൽകിയിരുന്ന സൗകര്യം കമ്പനികൾ നിർത്തലാക്കി. ഇപ്പോൾ പണം മുൻകൂറായി അടയ്ക്കുന്നവർക്ക് മാത്രമേ സ്റ്റോക്ക് നൽകുന്നുള്ളൂ. ലക്ഷക്കണക്കിന് രൂപ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തത് ചെറുകിട പമ്പുടമകളെ പ്രതിസന്ധിയിലാക്കി.

ഓട്ടോമേഷൻ വഴിയുള്ള നിയന്ത്രണം

നിലവിൽ പണമടച്ചാൽ പോലും കൂടുതൽ സ്റ്റോക്ക് എടുക്കാൻ കമ്പനികൾ അനുവദിക്കുന്നില്ല എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഓരോ പമ്പിലെയും വിൽപനയും സ്റ്റോക്കും ഓട്ടോമേഷൻ സംവിധാനം വഴി കമ്പനികൾ നിരീക്ഷിക്കുന്നുണ്ട്. പരമാവധി രണ്ട് ദിവസത്തേക്കുള്ള ഇന്ധനം മാത്രമാണ് ഒരു പമ്പിന് ഇപ്പോൾ അനുവദിക്കുന്നത്.

Also Read – Kerala Election 2026 Results LIVE: തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മണിക്കൂറുകൾ മാത്രം ബാക്കി, തത്സമയം ഫലം അറിയാം

കഠിനമായ വേനൽ ചൂട് കാരണം കേരളത്തിൽ ഇന്ധന ഉപഭോഗം പത്ത് ശതമാനത്തോളം വർധിച്ചിട്ടുണ്ട്. ഉപഭോഗം കൂടിയ സമയത്ത് തന്നെ വിതരണത്തിൽ നിയന്ത്രണം വന്നത് സാധാരണക്കാരെയും ചരക്ക് നീക്കത്തെയും വലിയ രീതിയിൽ ബാധിക്കും. വരും ദിവസങ്ങളിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ സംസ്ഥാനത്തെ ഗതാഗത സംവിധാനം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പെട്രോൾ ക്ഷാമം ബാധിക്കുക ഈ മേഖലകളെ…

  • ചരക്ക് നീക്കം പ്രതിസന്ധിയിൽ – ഡീസൽ ക്ഷാമം രൂക്ഷമായതോടെ ദീർഘദൂര ലോറികളുടെ ഓട്ടം നിലയ്ക്കുന്നു. ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായേക്കും.
  • കെഎസ്ആർടിസിക്ക് തിരിച്ചടി – സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം അടിക്കുന്ന കെഎസ്ആർടിസി ബസുകൾ പലയിടങ്ങളിലും സർവീസ് വെട്ടിക്കുറച്ചു. ഡിപ്പോകളിലെ സ്വന്തം പമ്പുകളിലും സ്റ്റോക്ക് കുറവാണെന്ന് റിപ്പോർട്ടുകളുണ്ട്.
  • സ്വകാര്യ എണ്ണക്കമ്പനികളുടെ പിന്മാറ്റം – റിലയൻസ്, നയാര തുടങ്ങിയ സ്വകാര്യ കമ്പനികൾ നഷ്ടം ഭയന്ന് വിതരണം നേരത്തെ തന്നെ കുറച്ചിരുന്നു. ഇതോടെ ഉപഭോക്താക്കൾ കൂട്ടത്തോടെ പൊതുമേഖലാ പമ്പുകളെ (HP, BP, IOC) ആശ്രയിക്കുന്നത് തിരക്ക് വർദ്ധിപ്പിക്കുന്നു.

കേന്ദ്ര സർക്കാർ ഉടൻ തന്നെ ഇന്ധനവില വർദ്ധിപ്പിക്കാൻ അനുമതി നൽകിയേക്കുമെന്ന് സൂചനയുണ്ട്. ലിറ്ററിന് 2 മുതൽ 5 രൂപ വരെ വർധനവാണ് കമ്പനികൾ ആവശ്യപ്പെട്ടിരിക്കുന്നത്. പമ്പുടമകൾ മനപ്പൂർവ്വം സ്റ്റോക്ക് പൂഴ്ത്തിവെക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് പരിശോധനകൾ തുടങ്ങിയതായും വിവരമുണ്ട്.

English summary

Kerala is facing a severe fuel shortage as several petrol pumps have run dry due to supply restrictions and the withdrawal of credit facilities by public sector oil companies. Pump owners allege that companies are intentionally limiting stocks and demanding advance payments in anticipation of an upcoming fuel price hike

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്