Ivin Jijo’s Death: സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന്
Funeral of Ivin Jijo Today:ബുധനാഴ്ച രാത്ര പത്ത് മണിയോടെയാണ് സംഭവം. നെടുമ്പാശേരിയിൽ വിമാനക്കമ്പനികൾക്കു ഭക്ഷണം തയാറാക്കി നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന ഐവിൻ, വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു.

Ivin Jijo
കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് 2.30 ന് തുറവൂർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം.
ബുധനാഴ്ച രാത്ര പത്ത് മണിയോടെയാണ് സംഭവം. നെടുമ്പാശേരിയിൽ വിമാനക്കമ്പനികൾക്കു ഭക്ഷണം തയാറാക്കി നൽകുന്ന സ്വകാര്യ സ്ഥാപനത്തിൽ ഷെഫായി ജോലി ചെയ്യുകയായിരുന്ന ഐവിൻ, വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയിൽ വാഹനത്തിനു സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read:നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ
ഐവിനെ ഇടിച്ചു ബോണറ്റിൽ വീഴ്ത്തിയ കാർ ഒരു കിലോമീറ്ററോളം സഞ്ചാരിച്ചു. ശബ്ദം കേട്ട് ഓടികൂടിയ നാട്ടുകാർ കാർ നിർത്തി ഐവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മോഹൻ കുമാറിനെ കഴിഞ്ഞ ദിവസം പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രാഥമിക തെളിവെടുക്കലുകൾക്കു ശേഷം വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. സംഭവത്തിൽ എസ്ഐ വിനയ്കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. കൊലപാതകത്തെ കുറിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അന്വോഷിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിലാകും അച്ചടക്ക നടപടികൾ സ്വീകരിക്കുകയെന്നും സിഐഎസ്എഫ് ഡപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ.പൊന്നി വ്യക്തമാക്കി.