Kollam Student Shock Death: മിഥുന്‍ മടങ്ങി; അന്ത്യ ചുംബനം നല്‍കി അമ്മ, മൃതദേഹം സംസ്‌കരിച്ചു
Kollam School Student Midhun's Death: സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപ യാത്രയായാണ് വീട്ടിലെത്തിച്ചത്. മിഥുന്റെ മൃതദേഹവുമായി കടന്നുപോയ റോഡരികെ നിരവധി ആളുകളാണ് കാത്തുനിന്നത്. മിഥുന്റെ വീട്ടിലേക്കും അവനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനസാഗരം തന്നെ ഒഴുകിയെത്തി.

മിഥുന്
കൊല്ലം: സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സഹോദരന്‍ സുജിന്‍ ആണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. അമ്മ സുജ മിഥുന് അന്ത്യ ചുംബനം നല്‍കി. ഇതോടെ വിളന്തറ ഗ്രാമം കണ്ണീര്‍ക്കടലായി.
സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപ യാത്രയായാണ് വീട്ടിലെത്തിച്ചത്. മിഥുന്റെ മൃതദേഹവുമായി കടന്നുപോയ റോഡരികെ നിരവധി ആളുകളാണ് കാത്തുനിന്നത്. മിഥുന്റെ വീട്ടിലേക്കും അവനെ അവസാനമായി ഒരുനോക്ക് കാണാന്‍ ജനസാഗരം തന്നെ ഒഴുകിയെത്തി.
പ്രിയപ്പെട്ട മകനെ കാണാന്‍ ഒരിക്കലും ഇങ്ങനെ തിരികെ വരണമെന്നല്ല സുജ ആഗ്രഹിച്ചത്. മക്കളുടെ ഭാവിയും നല്ലൊരു ജീവിതവും സ്വപ്‌നം കണ്ട് നാല് മാസങ്ങള്‍ക്ക് മുമ്പാണ് സുജ വിദേശത്തേക്ക് പറന്നത്. എന്നാല്‍ തന്റെ സ്വപ്‌നങ്ങളെല്ലാം ബാക്കിയാക്കി മടങ്ങിയ മകന്റെ മുന്നിലേക്ക് ആ അമ്മയ്ക്ക് നിറകണ്ണുകളോടെ ഓടിയെത്തേണ്ടി വന്നു.
മിഥുനെ അവസാനമായൊന്ന് കാണാന്‍ ആ നാടൊന്നാകെ വിളന്തറയിലെ വീട്ടിലേക്ക് എത്തിയിരുന്നു. എങ്ങനെ ആ കുടുംബത്തെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ടുനിന്നവരെല്ലാം നെഞ്ചുപ്പൊട്ടി കരഞ്ഞു. അവന്‍ ബാക്കിയാക്കിയ സ്വപ്‌നങ്ങളെ കുറിച്ച് മാത്രമേ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നുള്ളൂ.
ജൂലൈ 17നാണ് സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മിഥുന്‍ മരിച്ചത്. അമ്മ വിദേശത്ത് നിന്ന് എത്താന്‍ വൈകിയതാണ് സംസ്‌കാരം വൈകുന്നതിന് കാരണമായത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം 10 മണിയോടെ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ശേഷം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.